സുസ്ഥിരനിർമാണ 
കോൺക്ലേവിനു തുടക്കം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 06, 2024, 02:23 AM | 0 min read

 

 
 
ചവറ
ഊരാളുങ്കൽ ലേബർ കോൺട്രാക്ട്‌ കോ-–- ഓപ്പറേറ്റീവ് സൊസൈറ്റി ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്‌ഷൻ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര സുസ്ഥിര നിർമാണ കോൺക്ലേവിന്‌ പ്രൗഢഗംഭീര തുടക്കം. 
മന്ത്രിമാരും വിദേശരാജ്യങ്ങളിൽനിന്നടക്കം  നിരവധി വിദഗ്‌ധരും പങ്കെടുത്ത ചടങ്ങിൽ  ‘സുസ്ഥിര നിർമാണം നൂതനസാങ്കേതികതയും സമ്പ്രദായങ്ങളും’ വിഷയത്തിലുള്ള മൂന്നു ദിവസത്തെ കോൺക്ലേവ്‌ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനംചെയ്‌തു. ധനമന്ത്രി കെ എൻ ബാലഗോപാൽ അധ്യക്ഷനായി. മന്ത്രി ജെ ചിഞ്ചുറാണി മുഖ്യാതിഥിയായി. 
ഊരാളുങ്കൽ സൊസൈറ്റി ചെയർമാൻ രമേശൻ പാലേരി സ്വാഗതം പറഞ്ഞു. ഐഐഐസി ഡയറക്ടർ ബി സുനിൽകുമാർ കോൺക്ലേവിന്റെ ലക്ഷ്യങ്ങൾ വിവരിച്ചു. 
മുൻ‌മന്ത്രിമാരായ ടി എം തോമസ് ഐസക്‌, ഷിബു ബേബിജോൺ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപൻ, സിഎസ്‌ഐആർ–- സിആർആർഐ ഡയറക്ടർ  മനോരഞ്ജൻ പരിദാ, നാഷണൽ കൗൺസിൽ ഫോർ സിമന്റ് ആൻഡ് ബിൽഡിങ് മെറ്റീരിയൽസ് ഡയറക്ടർ ജനറൽ എൽ പി സിങ്,  പ്രൊഫ. നാരായണൻ നെയ്താലത്ത്(അരിസോണ സർവകലാശാല), പ്രൊഫ. കോശി വർഗീസ്(ഐഐടി, മദ്രാസ്‌), ജില്ലാ പഞ്ചായത്ത് അംഗം സി പി സുധീഷ്‌കുമാർ, ആസൂത്രണ ബോർഡ് അംഗം കെ രവിരാമൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശ്ശേരി, നീണ്ടകര പഞ്ചായത്ത് പ്രസിഡന്റ് കെ രാജീവൻ, പഞ്ചായത്ത് അംഗം പി ആർ രജിത്‌ എന്നിവർ സംസാരിച്ചു. എം‌ഡി എസ് ഷാജു നന്ദി പറഞ്ഞു. 
അരിസോണ സ്റ്റേറ്റ് യൂണിവേഴ്സിറ്റി, കിഫ്ബി, സിഎസ്ഐആർ, കേരള അക്കാദമി ഫോർ സ്കിൽ എക്സലൻസ്, മദ്രാസ്, പാലക്കാട്, തിരുപ്പതി ഐഐടികൾ, എൻഐടി കലിക്കറ്റ്‌, കേരള സാങ്കേതിക സർവകലാശാല, നിക്മർ യൂണിവേഴ്സിറ്റി, റിക്സ് തുടങ്ങിയവയുടെ പങ്കാളിത്തത്തോടെയാണ് കോൺക്ലേവ് സംഘടിപ്പിക്കുന്നത്.


deshabhimani section

Related News

View More
0 comments
Sort by

Home