സംഘാടക മികവിന്റെ 
നേർക്കാഴ്ച

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 04, 2024, 02:28 AM | 0 min read

 
കൊല്ലം
സംഘാടക മികവിന്റെ നേർക്കാഴ്ചയായി ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല അന്താരാഷ്ട്ര സാഹിത്യ സാംസ്കാരികോത്സവം. ആശ്രാമത്ത്‌ ശ്രീനാരായണഗുരു സാംസ്‌കാരിക സമുച്ചയത്തിൽ നാലുദിവസമായി നടന്ന സാഹിത്യ സാംസ്കാരികോത്സവം ചൊവ്വാഴ്‌ച സമാപിച്ചു. സ്ഥാപിതമായിട്ട് കേവലം നാലുവർഷം പിന്നിട്ട സർവകലാശാലയാണ് ബൗദ്ധികവും കലാപരവുമായ സംഗമത്തിനു വേദി ഒരുക്കിയത്‌.  
സംഘാടക സമിതി ചെയർമാൻ സർവകലാശാല വൈസ് ചാൻസലർ വി പി ജഗതിരാജ്, ജനറൽ കൺവീനർ സിൻഡിക്കറ്റ്അംഗം ബിജു കെ മാത്യൂ, ക്യൂറേറ്റർ അജോയ് ചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ എല്ലാ തയ്യാറെടുപ്പുകളും നടത്തിയിരുന്നു. ഒപ്പം ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയിലെ എല്ലാ വിഭാഗം ജീവനക്കാരുടെയും അക്ഷീണപ്രയത്നവും അന്താരാഷ്ട്ര സാഹിത്യ സാംസ്കാരികോത്സവത്തെ വിജയത്തിന്‌ കാരണമായി. വിവിധ കമ്മിറ്റിയിലായി ജീവനക്കാർ നടത്തിയ കഠിനാധ്വാനം മികച്ച കൂട്ടായ്മയുടെ മാതൃകയായി. ഇതോടൊപ്പം പുസ്തകോത്സവവുമായി ജില്ലാ ലൈബ്രറി കൗൺസിലും ചലച്ചിത്രോത്സവവുമായി സംസ്ഥാന ചലച്ചിത്ര അക്കാദമിയും കൂടെക്കൂടിയതോടെ സർവകലാശാലയുടെ ഉദ്യമം ഫലംകണ്ടു. ഉദ്ഘാടകനായി ജസ്റ്റിസ് കെ ചന്ദ്രു മുതൽ പാനൽ ചർച്ചയ്ക്കായി പ്രകാശ് കാരാട്ടിനെ വരെയും മലയാളിയായ ഇംഗ്ലീഷ് സാഹിത്യകാരി അനിതാനായരെയും ഫ്രഞ്ച് എഴുത്തുകാരി ഷാർലറ്റ് കോട്ടനേയും സംവിധായകൻ സയ്യിദ് അക്തർ മിർസയെയും കൊണ്ടു വന്നതിലൂടെ ഉത്സവം പേരുപോലെ അന്താരാഷ്ട്രമായി മാറി. മന്ത്രിമാരായ കെ എൻ ബാലഗോപാൽ, ജെ ചിഞ്ചുറാണി, കെ രാജൻ, ഡോ. ആർ ബിന്ദു എന്നിവരും സാംസ്കാരികോത്സവത്തിന്റെ ഭാഗമായി. 75 കൊല്ലം തികച്ച ജില്ലയുടെ വിവിധ ജനപ്രതിനിധികളെ ഒരേ വേദിയിൽ എത്തിച്ചതും പ്രശംസനേടി. യൂണിവേഴ്സിറ്റിയുടെ നാളിതുവരെയുള്ള ചരിത്രം പ്രദർശിപ്പിച്ച മീഡിയ എക്സിബിഷനും ശ്രദ്ധിക്കപ്പെട്ടു. എല്ലാ ദിവസവും കലാവിരുന്നും ഒരുക്കിയിരുന്നു.
 


deshabhimani section

Related News

View More
0 comments
Sort by

Home