സിപിഐ എം നെടുവത്തൂർ ഏരിയ സമ്മേളനം സമാപിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 02, 2024, 01:13 AM | 0 min read

എഴുകോൺ 
സിപിഐ എം നെടുവത്തൂർ ഏരിയ സമ്മേളനം പവിത്രേശ്വരത്ത് സമാപിച്ചു. വഞ്ചിമുക്കിൽനിന്ന് ചുവപ്പുസേന പരേഡും ബഹുജന റാലിയും ആരംഭിച്ചു. ബാൻഡ് ട്രൂപ്പും വാദ്യമേളങ്ങളും റാലിയിൽ അണിനിരന്നു. കോടിയേരി ബാലകൃഷ്ണൻ നഗറിൽ (പൊരീയ്ക്കൽ വായനശാല ജങ്ഷൻ)പൊതുസമ്മേളനം കേന്ദ്ര കമ്മിറ്റി അംഗം കെ എൻ ബാലഗോപാൽ ഉദ്ഘാടനംചെയ്തു. ഏരിയ സെക്രട്ടറി ജെ രാമാനുജൻ അധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗം എസ് ആർ അരുൺബാബു സ്വാഗതം പറഞ്ഞു. ജില്ലാ സെക്രട്ടറിയറ്റ് അംഗം പി എ എബ്രഹാം ചുവപ്പുസേനയുടെ അഭിവാദ്യം സ്വീകരിച്ചു. ഐ ബി സതീഷ് എംഎൽഎ, ജി ത്യാഗരാജൻ, ബി സനൽകുമാർ, എം എസ് ശ്രീകുമാർ, വി പി പ്രശാന്ത്, വി സുമലാൽ, എസ് ആർ ഗോപകുമാർ, അമീഷ് ബാബു, കെ ജയൻ എന്നിവർ സംസാരിച്ചു. സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച കലാകായിക മത്സരങ്ങളിൽ വിജയിച്ചവർക്ക് സമ്മാനം വിതരണംചെയ്തു. പുരോഗമന കലാ സാഹിത്യസംഘം സംഘടിപ്പിച്ച ഗാനമേളയും നാടൻപാട്ടും അരങ്ങേറി.


deshabhimani section

Related News

View More
0 comments
Sort by

Home