അറിവിന്റെ വഴിയിൽ 
കെടാവിളക്ക്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 02, 2024, 01:11 AM | 0 min read

 

കൊല്ലം 
അറിവിന്റെ വഴിയിൽ ഗുരു കൊളുത്തിവച്ചത് കെടാവിളക്കാണെന്നു സാക്ഷ്യപ്പെടുത്തി ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല അന്താരാഷ്ട്ര സാഹിത്യ സാംസ്കാരികോത്സവം മൂന്നാംദിനത്തിലേക്ക്. ഗുരുദർശനം ഭരണനിർവഹണത്തിൽ മാതൃകയാണെന്നു പ്രഖ്യാപിച്ച തെലങ്കാന ഉപമുഖ്യമന്ത്രി മല്ലു ഭട്ടി വിക്രമാർക ഉദ്ഘാടനംചെയ്ത  ശ്രീനാരായണഗുരു ദർശനം സാഹിത്യം വിഷയത്തിൽ നടത്തിയ സെമിനാർ വേറിട്ട അനുഭവമായിരുന്നു. 75 കൊല്ലം പൂർത്തിയായ കൊല്ലം ജില്ലയുടെ ചരിത്രത്തിലെ വികസനത്തിനൊപ്പം നടന്ന ജനനായകരെ ഒരേ വേദിയിലെത്തിച്ച ആദരിക്കലും ശ്രദ്ധേയമായി. സയ്യിദ് അക്തർ മിർസ ഉദ്ഘാടനം ചെയ്ത ചലച്ചിത്രോത്സവവും കൊല്ലം പുസ്തകോത്സവവും പ്രേക്ഷക പ്രീതിയാർജിച്ചാണ് മുന്നേറുന്നത്. സിനിമാ പ്രദർശനം തിങ്കളാഴ്‌ചയും തുടരും.
കേരളത്തിന്റെ വികസന സാധ്യതകളും വെല്ലുവിളികളും വിലയിരുത്തിയ സെമിനാറും ഫെഡറൽ തത്വലംഘനങ്ങളെക്കുറിച്ചുള്ള സംവാദവും ജനപങ്കാളിത്തം കൊണ്ടു ശ്രദ്ധേയമായി. വിവിധ വേദികളിൽ അരങ്ങേറുന്ന കലാപരിപാടികളും സംവാദങ്ങളും സംഗമങ്ങളും സാംസ്കാരികോത്സവത്തിന്റെ മാറ്റുകൂട്ടുന്നുണ്ട്. ഉത്സവം ചൊവ്വാഴ്‌ച സമാപിക്കും.


deshabhimani section

Related News

View More
0 comments
Sort by

Home