160 ന്റെ നിറവില്‍ വാളകം മാര്‍ത്തോമ്മ വലിയപള്ളി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 01, 2024, 09:31 PM | 0 min read

കൊട്ടാരക്കര 
നൂറ്ററുപതുവർഷം പിന്നിടുന്ന വാളകം മാർത്തോമ്മ വലിയപള്ളിയുടെ ഒരുവർഷം നീണ്ടുനിൽക്കുന്ന ശതോത്തര വജ്രജൂബിലി ആഘോഷം ധനമന്ത്രി കെ എൻ ബാല​ഗോപാൽ ഉദ്ഘാടനംചെയ്തു. മാർത്തോമാസഭ കൊട്ടാരക്കര പുനലൂർ ഭദ്രാസനാധിപൻ  ഡോ.തോമസ് മാർ തീത്തോസ് എപ്പിസ്കോപ്പ അധ്യക്ഷനായി. ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം കൊടിക്കുന്നിൽ സുരേഷ് എംപിയും ശതോത്തര വജ്രജൂബിലി പ്രോഗ്രാം കലണ്ടർ, ലോഗോ  എന്നിവയുടെ പ്രകാശനം  തോമസ് മാർ തീത്തോസ് എപ്പിസ്കോപ്പയും നിർവഹിച്ചു ഫാ.സോണി ഫിലിപ്പ്, ഫാ. പി ജെ മാമച്ചൻ, ഫാ. ജോർജ് വർഗീസ്, ഫാ.ഷാജി കെ തോമസ്, ഫാ.ഷാലോൺ എം ജോൺ, ജില്ലാ പഞ്ചായത്ത്‌അംഗം ബ്രിജേഷ് എബ്രഹാം, ബ്ലോക്ക് പഞ്ചായത്ത്‌അംഗം കെ എം റെജി, ഇടമുളയ്ക്കൽ പഞ്ചായത്ത്‌അംഗം ജോളി റെജി, ഷിബു കെ തോമസ്, എൽ അച്ചൻകുഞ്ഞ്, ഫാ.സാമുവൽ നെറ്റിയാടൻ, ഫാ.തോമസ് മാത്യു,ഫാ. ജോൺ ജി വർഗീസ്, റോയ് ജോൺ എന്നിവർ സംസാരിച്ചു. 600 കുടുംബങ്ങളിലായി മൂവായിരത്തോളം അം​ഗങ്ങളാണ് പള്ളിയിൽ നിലവിലുള്ളത്. വാളകത്തും പരിസരപ്രദേശങ്ങളിലും ഉള്ള പത്ത് മാർത്തോമാ പള്ളികൾ ഈ ദേവാലയ മുത്തശ്ശിയിൽ നിന്നാണ് രൂപമെടുത്തത്.
 


deshabhimani section

Related News

View More
0 comments
Sort by

Home