ഭിന്നശേഷി ജീവനക്കാർ പ്രതിഷേധിച്ചു

കൊല്ലം
എൻജിഒ യൂണിയൻ നേതൃത്വത്തിൽ ഭിന്നശേഷി വിഭാഗം ജീവനക്കാർ സംഘടിപ്പിച്ച ധർണയ്‌ക്കുനേരെ യൂത്ത് കോൺഗ്രസുകാർ ആക്രമണം നടത്തിയതിൽ ജീവനക്കാർ പ്രതിഷേധിച്ചു. വയനാട്ടിൽ നടത്തിയ സമരത്തിന് നേരെയായിരുന്നു ആക്രമണം. ജില്ലാ കേന്ദ്രത്തിൽ നടത്തിയ പ്രതിഷേധ പ്രകടനവും യോഗവും യൂണിയൻ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം സി ഗാഥ ഉദ്ഘാടനംചെയ്തു. എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറി വി ആർ അജു, ജില്ലാ പ്രസിഡന്റ് ബി സുജിത്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി എസ് ശ്രീകുമാർ, ആർ രമ്യമോഹൻ, ജില്ലാ ട്രഷറർ ആർ രതീഷ്‌കുമാർ, ജില്ലാ വൈസ് പ്രസിഡന്റുമാരായ എം എസ് ബിജു, പി മിനിമോൾ, ജോയിന്റ് സെക്രട്ടറി ഖുശി ഗോപിനാഥ് എന്നിവർ വിവിധയിടങ്ങളിലെ യോഗത്തിൽ സംസാരിച്ചു.









0 comments