പ്രാരംഭ പ്രവർത്തനങ്ങൾക്ക് മന്ത്രിയുടെ നിർദേശം

തിരുവനന്തപുരം
കൊല്ലത്തിനെയും കോഴിക്കോടിനെയും അന്താരാഷ്ട്ര ടൂറിസം കേന്ദ്രങ്ങളാക്കാനുള്ള പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിക്കാൻ മന്ത്രി പി എ മുഹമ്മദ് റിയാസ് നിർദേശം നൽകി. സംസ്ഥാന ടൂറിസം വകുപ്പ് നിർദേശിച്ചതനുസരിച്ചാണ് പദ്ധതിക്ക് കേന്ദ്രാനുമതി ലഭിച്ചത്. സമയബന്ധിതമായി പൂർത്തിയാക്കാനുള്ള രൂപരേഖ തയ്യാറാക്കും.
155 കോടിയുടെ രണ്ട് ടൂറിസം പദ്ധതിക്കാണ് കേന്ദ്ര ടൂറിസം മന്ത്രാലയം അനുമതി നൽകിയത്. 95.34 കോടിയുടെ സർഗാലയ ഗ്ലോബൽ ഗേറ്റ് വേ ടു മലബാർ കൾച്ചറൽ ക്രൂസിബിൾ, 59.71 കോടി രൂപയുടെ കൊല്ലം ബയോഡൈവേഴ്സിറ്റി ആൻഡ് റിക്രിയേഷണൽ ഹബ്ബ് എന്നീ പദ്ധതികൾക്കാണ് ഫണ്ട് അനുവദിച്ചത്.
Related News

0 comments