നെടുവത്തൂർ ഏരിയ സമ്മേളനത്തിന് ഇന്നുതുടക്കം

എഴുകോൺ
സിപിഐ എം നെടുവത്തൂർ ഏരിയ സമ്മേളനം ബുധൻ പകൽ 10ന് ആർ ശിവാനന്ദൻ നഗറിൽ (പൊരീയ്ക്കൽ ഗുഡ് ഷെപ്പേഡ് ഓഡിറ്റോറിയം) കേന്ദ്രകമ്മിറ്റി അംഗം കെ എൻ ബാലഗോപാൽ ഉദ്ഘാടനംചെയ്യും.പൊതുസമ്മേളന നഗറിൽ സംഘാടകസമിതി ചെയർമാൻ എസ് ആർ അരുൺബാബു പതാക ഉയർത്തി.
കൊടിമര, പതാക, ദീപശിഖാ റാലികൾ സമ്മേളന നഗറിൽ സംഗമിച്ചു. പ്രതിനിധി സമ്മേളന നഗറിലേക്ക് വെളിയം ലോക്കൽ സെക്രട്ടറി എച്ച് ആർ പ്രമോദ് നയിച്ച പതാകജാഥ കായില കൊച്ചുകുട്ടൻ സ്മൃതിമണ്ഡപത്തിൽ സംസ്ഥാന കമ്മിറ്റി അംഗം കെ രാജഗോപാൽ ഉദ്ഘാടനംചെയ്തു. സമ്മേളന നഗറിൽ ഏരിയ കമ്മിറ്റി അംഗം ജി ത്യാഗരാജൻ പതാക ഏറ്റുവാങ്ങി.
കരീപ്ര സൗത്ത് ലോക്കൽ സെക്രട്ടറി വി കെ ആദർശ് നയിച്ച ദീപശിഖാറാലി നെടുമൺകാവ് ശ്രീരാജ് സ്മൃതിമണ്ഡപത്തിൽ ജില്ലാ സെക്രട്ടറിയറ്റ് അംഗം പി എ എബ്രഹാം ഉദ്ഘാടനംചെയ്തു. ഏരിയ കമ്മിറ്റി അംഗം വി സുമലാൽ ഏറ്റുവാങ്ങി. പൊതുസമ്മേളന നഗറിലേക്ക് പുത്തൂർ ലോക്കൽ സെക്രട്ടറി സി അനിൽകുമാർ നയിച്ച പതാകജാഥ കാരിക്കൽ കെ കെ ബാബു സ്മൃതിമണ്ഡപത്തിൽ ജില്ലാകമ്മിറ്റി അംഗം എസ് ആർ അരുൺബാബു ഉദ്ഘാടനംചെയ്തു. സമ്മേളന നഗറിൽ ഏരിയ കമ്മിറ്റി അംഗം ബി സനൽകുമാർ ഏറ്റുവാങ്ങി. പവിത്രേശ്വരം ലോക്കൽ സെക്രട്ടറി കെ ജയൻ നയിച്ച കൊടിമരജാഥ കൈതക്കോട് എരുതനങ്ങാട് ബി ദേവദത്തൻ സ്മൃതിമണ്ഡപത്തിൽ ഏരിയ സെക്രട്ടറി ജെ രാമാനുജൻ ഉദ്ഘാടനംചെയ്തു. പി എ എബ്രഹാം കൊടിമരം ഏറ്റുവാങ്ങി.
ബുധൻ വൈകിട്ട് ആറിന് ഗുഡ് ഷെപ്പേർഡ് ഓഡിറ്റോറിയത്തിൽ കവിയരങ്ങ് നടക്കും. ഡിസംബർ ഒന്നിന് വൈകിട്ട് അഞ്ചിന് വഞ്ചിമുക്കിൽ നിന്ന് ചുവപ്പുസേന പരേഡും ബഹുജന റാലിയും ആരംഭിക്കും. തുടർന്ന് കോടിയേരി ബാലകൃഷ്ണൻ നഗറിൽ (പൊരീയ്ക്കൽ വായനശാല ജങ്ഷൻ) പൊതുസമ്മേളനം കേന്ദ്രകമ്മിറ്റി അംഗം ടി എം തോമസ് ഐസക് ഉദ്ഘാടനംചെയ്യും.









0 comments