ചുവപ്പണിഞ്ഞ്‌ പേരൂർക്കട

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 26, 2024, 02:07 AM | 0 min read

പേരൂർക്കട
നഗരത്തെ ചെമ്പട്ടണിയിച്ച ചുവപ്പുസേനാ മാർച്ചോടെയും ആയിരങ്ങൾ അണിനിരന്ന പ്രകടനത്തോടെയും സിപിഐ എം പേരൂർക്കട ഏരിയ സമ്മേളനം സമാപിച്ചു. ശിങ്കാരിമേളം, ബാന്റുമേളം, മുത്തുക്കുട, നാടൻ കലാരൂപം എന്നിവയുടെ അകമ്പടിയോടെ ചുവപ്പുസേനാ മാർച്ചും പ്രകടനവും പട്ടത്തുനിന്ന്‌ ആരംഭിച്ചു. നൂറുകണക്കിനു സ്‌ത്രീകൾ പ്രകടനത്തിൽ അണിനിരന്നു. വൈകിട്ട്‌ ആറോടെ പരുത്തിപ്പാറയിൽ സമാപിച്ചു. 
തുടർന്ന്‌ സീതാറാം യെച്ചൂരി നഗറിൽ (പരുത്തിപ്പാറ) ചേർന്ന പൊതുസമ്മേളനം സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു. എൽഡിഎഫ്‌ സർക്കാർ തുടങ്ങിവച്ച വികസന പ്രവർത്തനങ്ങളെല്ലാം പൂർത്തിയാക്കുമെന്ന്‌ അദ്ദേഹം പറഞ്ഞു. കേരളത്തിൽ വികസന പ്രവർത്തനങ്ങൾ നടക്കാൻ പാടില്ലെന്നാണ്‌ കേന്ദ്ര ബിജെപി സർക്കാരിന്റെ നിലപാട്‌. ഇതേ നിലപാട്‌ തന്നെയാണ്‌ വി ഡി സതീശനും കെ സുധാകരനും കെ സുരേന്ദ്രനുമുള്ളത്‌. എൽഡിഎഫ്‌ മൂന്നാം ടേമിലും ജയിക്കുന്നത്‌ തടയാനുള്ള ഏകവഴിയായി പ്രതിപക്ഷം കണ്ടുവച്ചിട്ടുള്ളത്‌ ഭൂരിപക്ഷ, ന്യൂനപക്ഷ വർഗീയ ശക്തികളെയും ചേർത്തുള്ള മഴവിൽ സഖ്യത്തെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സി വേലായുധൻ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗം കടകംപള്ളി സുരേന്ദ്രൻ, ഏരിയ സെക്രട്ടറി ബി ബിജു, ജില്ലാ കമ്മിറ്റി അംഗങ്ങളായ എസ് എസ് രാജലാൽ, എം ജി മീനാംബിക, കെ ശശാങ്കൻ, വി അമ്പിളി, എസ് പി ദീപക്, സംഘാടക സമിതി ചെയർമാൻ അംശു വാമദേവൻ, വി കെ പ്രശാന്ത് എംഎൽഎ എന്നിവർ സംസാരിച്ചു. ഗായിക പ്രാർഥന വിപ്ലവഗാനങ്ങൾ ആലപിച്ചു.


deshabhimani section

Related News

View More
0 comments
Sort by

Home