ഗാന്ധിഭവൻ ഗതാഗതവകുപ്പിന്റെ 
സന്മാമാര്‍ഗ പരിശീലനകേന്ദ്രം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 25, 2024, 11:29 PM | 0 min read

കൊല്ലം
മോട്ടോർവാഹന നിയമങ്ങൾ ലംഘിച്ച് പൊതുനിരത്തുകളിൽ വാഹനമോടിക്കുന്ന സംഭവങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ ഗതാഗതവകുപ്പിന്റെ സന്മാമാർഗ പരിശീലനകേന്ദ്രമായി ഗാന്ധിഭവൻ പ്രവർത്തിക്കും. ഇതുസംബന്ധിച്ച സർക്കാർ ഉത്തരവ് കെഎസ്ആർടിസി ചെയർമാനും മാനേജിങ്‌ ഡയറക്ടറുമായ പി എസ് പ്രമോജ് ശങ്കർ ഗാന്ധിഭവനിലെത്തി മാനേജിങ്‌ ട്രസ്റ്റി പുനലൂർ സോമരാജന് കൈമാറി. നിയമം ലംഘിക്കുന്നവരെ അശരണരും ആലംബഹീനരും കിടപ്പുരോഗികളുമടക്കുള്ള അന്തേവാസികളെ പാർപ്പിച്ച് പരിപാലിക്കുന്ന പത്തനാപുരം ഗാന്ധിഭവനിൽ നിശ്ചിതകാലം താമസിപ്പിച്ച് സേവനം ചെയ്യിക്കും. 


deshabhimani section

Related News

View More
0 comments
Sort by

Home