വീട്ടിലൊരു ഭരണഘടന ക്യാമ്പയിനു തുടക്കമായി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 25, 2024, 11:24 PM | 0 min read

കരുനാഗപ്പള്ളി
ഭരണഘടനാ ദിനത്തോടനുബന്ധിച്ച് സബർമതി ഗ്രന്ഥശാലയും സംഗീത ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബും സംഘടിപ്പിക്കുന്ന ‘വീട്ടിൽ ഒരു ഭരണഘടന’ ക്യാമ്പയിനു തുടക്കമായി. ഗ്രന്ഥശാല അംഗങ്ങളുടെ വീടുകളിൽ ഭരണഘടനയുടെ ആമുഖം എത്തിച്ചു നൽകുന്നതാണ് പരിപാടി. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി വിജയകുമാർ ഉദ്ഘാടനംചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് സുമൻജിത്ത് മിഷ അധ്യക്ഷനായി. സെക്രട്ടറി വി ആർ ഹരികൃഷ്ണൻ, എ നബീദ്, വി അരവിന്ദകുമാർ, വി കെ രാജേന്ദ്രൻ, രാജേഷ് പുലരി, സുനിൽ പൂമുറ്റം, എച്ച് ശബരീനാഥ്, ഗോപൻ ജി നാഥ്, സുമി സുൽത്താൻ എന്നിവർ സംസാരിച്ചു. ക്യാമ്പയിൻ 26നു സമാപിക്കും. കായികതാരം ശ്യാം സബർമതിയെ ചടങ്ങിൽ ആദരിച്ചു.


deshabhimani section

Related News

View More
0 comments
Sort by

Home