മാധ്യമ സെമിനാറും കവിയരങ്ങും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 21, 2024, 10:50 PM | 0 min read

ശാസ്താംകോട്ട 
കുമ്പളത്ത് ശങ്കുപ്പിള്ള മെമ്മോറിയൽ ദേവസ്വം ബോർഡ് കോളേജിന്റെ ഒരുവർഷം നീണ്ടുനിൽക്കുന്ന വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായുള്ള മാധ്യമ സെമിനാർ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനംചെയ്തു. പ്രിൻസിപ്പൽ കെ സി പ്രകാശ് അധ്യക്ഷനായി. വീക്ഷണം ഡെപ്യൂട്ടി എഡിറ്റർ സി പി രാജശേഖരൻ മോഡറേറ്ററായി. 'സോഷ്യൽ മീഡിയ -ശത്രുവും മിത്രവും' എന്ന വിഷയം ജനയുഗം റസിഡന്റ് എഡിറ്റർ പി എസ് സുരേഷ്, 'അച്ചടി മാധ്യമങ്ങളും വിശ്വാസ്യതയും' മലയാള മനോരമ ചീഫ് സബ് എഡിറ്റർ ഡി ജയകൃഷ്ണൻ, മാധ്യമ പ്രവർത്തകരുടെ തൊഴിൽപരമായ വെല്ലുവിളികൾ' ദേശാഭിമാനി കൊല്ലം ബ്യൂറോ ചീഫ് ജയൻ ഇടയ്ക്കാട് എന്നിവർ അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്‍ അനിൽ എസ് കല്ലേലിഭാഗം, തുണ്ടിൽ നൗഷാദ്, എസ് അനിൽ, പി ടി ശ്രീകുമാർ, ഡോ. രാധികാനാഥ്, ഡോ. എസ് ജയന്തി, വി ആർ അപർണ, സംഘാടക സമിതി ജനറൽ കൺവീനർ ആർ അരുൺകുമാർ, സംഘാടക സമിതി ജോയിന്റ് കൺവീനർ വി എസ് ലജിത്ത് എന്നിവർ സംസാരിച്ചു. ആഘോഷത്തിന്റെ  ഭാഗമായി രാവിലെ കവിയരങ്ങ് സംഘടിപ്പിച്ചു. പ്രിൻസിപ്പൽ കെ സി പ്രകാശ് അധ്യക്ഷനായി. കവി കുരീപ്പുഴ ശ്രീകുമാർ ഉദ്ഘാടനംചെയ്തു. ഇഞ്ചക്കാട് ബാലചന്ദ്രൻ, കെ വി രാമാനുജൻ തമ്പി, ആർ അരുൺ കുമാർ, ഡോ. ടി മധു, ഡോ. ഗീതാകൃഷ്ണൻനായർ, ആര്‍ ആര്‍ രജനി, ഇ എൽ സംഗീത, ഡോ. കെ സുനിത, ഡോ. ആര്‍ വിജയലക്ഷ്മി തുടങ്ങിയവർ സംസാരിച്ചു. ഇരുപത്തഞ്ചോളം കവിതകൾ അവതരിപ്പിച്ചു. 'തുടിതാളം' എന്ന പേരിൽ കോളേജ് വിദ്യാർഥികൾ കലാപരിപാടികൾ അവതരിപ്പിച്ചു.


deshabhimani section

Related News

View More
0 comments
Sort by

Home