ജീവനക്കാരുടെ സം​ഗമം സംഘടിപ്പിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 04, 2024, 11:32 PM | 0 min read

കരുനാഗപ്പള്ളി 
തഴവ ഗവ. ഹയർസെക്കൻഡറി സ്കൂളിലെ പൂർവ –-അധ്യാപക അനധ്യാപക കൂട്ടായ്മയായ ‘സുവർണതാരക'ത്തിന്റെ സംഗമം കരുനാഗപ്പള്ളി മുനമ്പം ലേക് വ്യൂ റിസോർട്ടിൽ നടന്നു. 2000മുതൽ 2023വരെ തഴവ സ്കൂളിൽ ജോലിചെയ്ത് വിരമിച്ച ജീവനക്കാർ പങ്കെടുത്തു. കരുനാഗപ്പള്ളി എഇഒ ആർ അജയകുമാർ ഉദ്ഘാടനം ചെയ്തു. എ കെ സലിംഷ അധ്യക്ഷനായി. അർത്തിയിൽ അൻസാരി, പ്രദീപ്കുമാർ ഇടക്കാട്, ടി എൻ ബാബുരാജ്, ആർ കേശവപിള്ള, ലീലാമണി, ജഗദമ്മ, കെ രാജൻ, ആർ സുദേശൻ, ആർ ഗോപാലകൃഷ്ണൻ, ലൈല, അസൂറ, രേണുക, സബുന്നിസ, നദീർകുഞ്ഞ്, രത്നമ്മ, റഹിയാനത്ത്, പി പി രാധ, കെ സാംബശിവൻ, നെജി, സുഭഗ, സാറാമ്മ, വാസന്തി, ശ്യാമള, അജിതകുമാരി, ചന്ദ്രിക, മീനാകുമാരി എന്നിവർ സംസാരിച്ചു. കലാകായിക മത്സരങ്ങളിൽ വിജയികളായവർക്ക്  പ്രദീപ് ലാൽ പണിക്കർ സമ്മാനം വിതരണംചെയ്തു.


deshabhimani section

Related News

View More
0 comments
Sort by

Home