സിപിഐ എം ഏരിയ സമ്മേളനങ്ങൾക്ക്‌ ഇന്നു തുടക്കം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 31, 2024, 02:17 AM | 0 min read

 

കൊല്ലം
സിപിഐ എം 24–-ാം പാർടി കോൺഗ്രസിനു മുന്നോടിയായുള്ള ഏരിയ സമ്മേളനങ്ങൾക്ക്‌ വ്യാഴാഴ്‌ച തുടക്കം. സെമിനാറുകൾ, കലാപരിപാടികൾ, ചുവപ്പുസേനാ പരേഡ്‌ എന്നിവ ഉൾപ്പെടെ സമ്മേളനങ്ങളുടെ ഭാഗമായി സംഘടിപ്പിക്കും. 
ജില്ലയിലെ 18 ഏരിയകളിൽ കൊല്ലം ഏരിയ സമ്മേളനമാണ്‌ ആദ്യം. വ്യാഴം വൈകിട്ട്‌ പതാക, കൊടിമര, ദീപശിഖാ ജാഥകൾ പ്രതിനിധി സമ്മേളന നഗരിയായ കൊല്ലം സി കേശവൻ മെമ്മോറിയൽ ടൗൺഹാളിൽ എത്തുന്നതോടെ നടപടികൾക്ക്‌ തുടക്കമാകും. വെള്ളിയും ശനിയുമാണ്‌ പ്രതിനിധി സമ്മേളനം. ഞായർ വൈകിട്ട്‌ പോളയത്തോട്ടിൽ പൊതുസമ്മേളനം നടക്കും. കുന്നത്തൂരില്‍ പ്രതിനിധി സമ്മേളനം രണ്ടിനും മൂന്നിനും ആഞ്ഞിലിമൂട്‌ ലേക്ക്‌വ്യൂ ഓഡിറ്റോറിയത്തിലും പൊതുസമ്മേളനം മൂന്നിന്‌ വൈകിട്ട്‌ ആഞ്ഞിലിമൂട്‌ ജങ്‌ഷനിലുമാണ്‌. പുനലൂർ സമ്മേളനം മൂന്നിനും നാലിനും സ്വയംവരാ ഹാളിലും പൊതുസമ്മേളനം അഞ്ചിന്‌ വൈകിട്ട്‌ പുനലൂർ മാർക്കറ്റ്‌ ജങ്‌ഷനിലും ചേരും. അഞ്ചാലുംമൂട് പ്രതിനിധി സമ്മേളനം ഒമ്പതിനും 10നും അഞ്ചു ഓഡിറ്റോറിയത്തിലും പൊതുസമ്മേളനം 10ന് വൈകിട്ട് അഞ്ചാലുംമൂട് ടൗണിലും പത്തനാപുരം പ്രതിനിധി സമ്മേളനം 10നും 11നും പട്ടാഴി താഴത്തുവടക്ക്‌ ഡിഎംജെ ഓഡിറ്റോറിയത്തിലും പൊതുസമ്മേളനം മാർക്കറ്റ്‌ ജങ്‌ഷനിൽ 12ന് വൈകിട്ടും നടക്കും.
കൊട്ടിയം പ്രതിനിധി സമ്മേളനം 12നും 13നും മൈലാപൂര് എംഎംജെ കൺവൻഷൻ സെന്ററിലും പൊതുസമ്മേളനം 14ന് വൈകിട്ട് മൈലാപൂര് ജങ്ഷനിലും കൊല്ലം ഈസ്റ്റ് പ്രതിനിധി സമ്മേളനം 12നും 13നും രണ്ടാംകുറ്റി ശാരദ ഓഡിറ്റോറിയത്തിലും പൊതുസമ്മേളനം 14ന് വൈകിട്ട് രണ്ടാംകുറ്റി ജങ്ഷനിലും നടക്കും.
കുന്നിക്കോട് സമ്മേളനം 13നും 14നും ചെങ്ങമനാട് ആരോമ ഓഡിറ്റോറിയത്തിലും പൊതുസമ്മേളനം 15ന് വൈകിട്ട് ചെങ്ങമനാട് ജങ്ഷനിലും ശൂരനാട് സമ്മേളനം 13നും 14നും ശൂരനാട് വടക്ക് തെക്കേമുറി റബ കൺവൻഷൻ സെന്ററിലും പൊതുസമ്മേളനം 14ന് വൈകിട്ട് തെക്കേമുറി ജങ്ഷനിലും കൊട്ടാരക്കര സമ്മേളനം 16നും 17നും പൈങ്ങയിൽ കെ ആർ ഉറയമൺ ഓഡിറ്റോറിയത്തിലും പൊതുസമ്മേളനം 18ന് വൈകിട്ട് നെല്ലിക്കുന്നം ജങ്ഷനിലും നടക്കും. 
കടയ്ക്കൽ സമ്മേളനം 18നും 19നും രാവിലെ കടയ്ക്കൽ പഞ്ചായത്ത് ടൗൺഹാളിലും പൊതുസമ്മേളനം 20ന് വൈകിട്ട് കടയ്ക്കൽ ബസ്‌സ്റ്റാൻഡ്‌ മൈതാനത്തും ചവറ സമ്മേളനം 19നും 20നും അജ്നാജ് കൺവൻഷൻ സെന്ററിലും പൊതുസമ്മേളനം 21ന് വൈകിട്ട് ഇടപ്പള്ളിക്കോട്ടയിലും കുണ്ടറ സമ്മേളനം 21നും 22നും കരിക്കോട് എംഎംകെ ഓഡിറ്റോറിയത്തിലും പൊതുസമ്മേളനം 23ന്  വൈകിട്ട്‌ ചന്ദനത്തോപ്പിലും നടക്കും. ചടയമംഗലം പ്രതിനിധി സമ്മേളനം 23നും 24നും കൈരളി ഓഡിറ്റോറിയത്തിലും പൊതുസമ്മേളനം 25ന് വൈകിട്ട്‌ ചടയമംഗലം കെഎസ്‌ആർടിസി മൈതാനത്തും അഞ്ചൽ സമ്മേളനം 25നും 26നും ഭാരതിപുരം ഓയിൽപാം കൺവൻഷൻ സെന്ററിലും പൊതുസമ്മേളനം 27ന് വൈകിട്ട് ഏരൂർ ജങ്‌ഷനിലും നെടുവത്തൂർ പ്രതിനിധി സമ്മേളനം 27നും 28നും പവിത്രേശ്വരം പൊരീക്കൽ ഗുഡ്‌ഷെപ്പേഡ്‌ ഓഡിറ്റോറിയത്തിലും പൊതുസമ്മേളനം ഡിസംബർ ഒന്നിന്‌ വൈകിട്ട്‌ പൊരീക്കൽ ജങ്‌ഷനിലും നടക്കും. 
ചാത്തന്നൂർ സമ്മേളനം 25നും 26നും പരവൂർ‍ എസ്എൻവി ബാങ്ക്‌ ഓഡിറ്റോറിയത്തിലും പൊതുസമ്മേളനം 27ന് വൈകിട്ട് പരവൂർ മുനിസിപ്പൽ ബസ് സ്റ്റാൻഡിലും നടക്കും. കരുനാഗപ്പള്ളി പ്രതിനിധി സമ്മേളനം 30നും ഡിസംബർ ഒന്നിനും പുത്തൻതെരുവ് ഫിസാക്ക ഓഡിറ്റോറിയത്തിലും പൊതുസമ്മേളനം ഡിസംബർ രണ്ടിന്‌ കുലശേഖരപുരത്തും നടക്കും.
3154 ബ്രാഞ്ചും 164 ലോക്കൽ സമ്മേളനങ്ങളും പൂർത്തിയാക്കിയാണ് ഏരിയസമ്മേളനത്തിന് തുടക്കമാകുന്നത്. 


deshabhimani section

Related News

View More
0 comments
Sort by

Home