ബോയ്സ് എച്ച്എസ്എസിന് ഓവറോൾ കിരീടം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 25, 2024, 11:08 PM | 0 min read

കരുനാഗപ്പള്ളി
ഉപജില്ലാ ശാസ്ത്രമേളയിൽ അഞ്ച് വിഭാഗങ്ങളിലും 681 പോയിന്റ്‌ നേടി കരുനാഗപ്പള്ളി ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ ഓവറോൾ ചാമ്പ്യന്മാരായി. സമാപന സമ്മേളനം സി ആര്‍ മഹേഷ് എംഎൽഎ ഉദ്ഘാടനംചെയ്തു. മുനിസിപ്പല്‍ ചെയർമാൻ കോട്ടയിൽ രാജു അധ്യക്ഷനായി. വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ റെജി ഫോട്ടോ പാർക്ക്, ആർ അജയകുമാർ, കെ ജി അമ്പിളി, ബി എ ബ്രിജിത്‌, ക്ലാപ്പന സുരേഷ്, അഡ്വ. വിപിൻ എന്നിവർ സംസാരിച്ചു. 
സയൻസ് മേള എൽപി വിഭാഗത്തിൽ തഴവ എവിഎൽപിഎസും ആദിനാട് യുപിഎസും ഒന്നാം സ്ഥാനം നേടി. യുപി വിഭാഗത്തിൽ കരുനാഗപ്പള്ളി യുപിജിഎസും ഹൈസ്കൂൾ വിഭാഗത്തിൽ കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളും ഹയർ സെക്കൻഡറി വിഭാഗത്തിൽ കുലശേഖരപുരം ജിഎച്ച്എസ്എസും ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഗണിതശാസ്ത്രമേള എൽപി വിഭാഗത്തിൽ കരുനാഗപ്പള്ളി യുപിജിഎസ്, യുപി വിഭാഗത്തിൽ ക്ലാപ്പന സെന്റ് ജോസഫ് യുപിഎസ്, ഹൈസ്കൂൾ വിഭാഗത്തിൽ കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാഗത്തിൽ തൊടിയൂർ ജിഎച്ച്എസ്എസ് എന്നിവര്‍ ഒന്നാംസ്ഥാനം നേടി.
സാമൂഹ്യശാസ്ത്രമേള എൽപിയിൽ വേങ്ങറ ജിഎൽപിഎസും യുപിയില്‍ ആദിനാട് യുപിഎസും ഹൈസ്കൂളില്‍ കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളും ഹയർസെക്കൻഡറിയിൽ കരുനാഗപ്പള്ളി ബോയ്സ് എച്ച്എസ്എസും ഒന്നാമതെത്തി. പ്രവൃത്തിപരിചയ മേള എൽപിയിൽ ശ്രായിക്കാട് എച്ച്ഡബ്യൂഎൽപിഎസ്, യുപിയില്‍ മുഴങ്ങോടി എൽവിയുപിഎസ്, ഹൈസ്കൂളിൽ കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂൾ, ഹയർ സെക്കൻഡറിയിൽ കരുനാഗപ്പള്ളി ജിഎച്ച്എസ്എസ് എന്നിവര്‍ ഒന്നാമതായി. ഐടി മേള യുപിയിൽ കരുനാഗപ്പള്ളി ബോയ്സ് എച്ച്എസ്എസും ഹൈസ്കൂളിൽ കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളും തൊടിയൂർ ജിഎച്ച്എസ്എസും ഹയർ സെക്കൻഡറിയില്‍ തൊടിയൂർ ജിഎച്ച്എസും കരുനാഗപ്പള്ളി ജിഎച്ച്എസ്എസും ഒന്നാമതെത്തി.


deshabhimani section

Related News

View More
0 comments
Sort by

Home