വയോധികരെ ആക്രമിച്ച് മാല കവര്‍ന്ന പ്രതി പിടിയില്‍

കരുനാഗപ്പള്ളി
വയോധികരെ ആക്രമിച്ച് മാല കവര്‍ന്ന സംഭവത്തില്‍ പ്രതി പിടിയിലായി. ശാസ്താംകോട്ട പള്ളിശ്ശേരിയില്‍ ചരുവില്‍ ലക്ഷംവീട്ടില്‍ ശ്യാം (29) ആണ് പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ നാലിന് കരുനാഗപ്പള്ളി എസ്എന്‍ഡിപി ശാഖ ഓഫീസിനു മുന്നില്‍ പെട്ടിക്കട നടത്തുന്ന വയോധികയെ ആക്രമിച്ച് ഒന്നേകാല്‍ പവന്റെ മാല തട്ടി. കഴിഞ്ഞ ചൊവ്വാഴ്‌ച മരുതൂർക്കുളങ്ങര തെക്കുവശമുള്ള വീടിന്റെ സിറ്റൗട്ടിലിരിക്കുകയായിരുന്ന വയോധികയുടെ നാലുപവന്റെ മാലയും കവര്‍ന്നു.
കരുനാഗപ്പള്ളി പൊലീസ് പ്രതിയെ ആലപ്പുഴയില്‍നിന്ന് പിടികൂടുകയായിരുന്നു. പ്രതി കഞ്ചാവുകേസില്‍ അഞ്ച് വര്‍ഷം തടവുശിക്ഷ അനുഭവിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. കരുനാഗപ്പള്ളി എഎസ്‌പി അഞ്ജലി ഭാവനയുടെ നിര്‍ദേശാനുസരണം കരുനാഗപ്പള്ളി പൊലീസ് ഇന്‍സ്‌പെക്ടര്‍ വി ബിജുവിന്റെ നേതൃത്വത്തില്‍ എസ്ഐമാരായ ഷമീര്‍, കണ്ണന്‍, ഷാജിമോന്‍, എസ്‌സിപിഒമാരായ ഹാഷിം, രാജീവ്, രതീഷ്, രിപു, വിനോദ്, ഷെഫീര്‍, സിപിഒ നൗഫല്‍ജാന്‍ എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.









0 comments