കരുനാഗപ്പള്ളിയിൽ വികസന മുരടിപ്പ്; പദ്ധതികൾ ഇഴയുന്നു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 16, 2024, 11:30 PM | 0 min read

കരുനാഗപ്പള്ളി
മുൻ എംഎൽഎ ആർ രാമചന്ദ്രൻ മുൻകൈയെടുത്ത് കരുനാഗപ്പള്ളിയുടെ സമഗ്ര വികസനത്തിനായി നടപ്പാക്കിയ പദ്ധതികൾ സാങ്കേതിക പ്രശ്നങ്ങൾ പരിഹരിച്ച് മുന്നോട്ടുകൊണ്ടുപോകാൻ ഇപ്പോഴത്തെ എംഎൽഎയ്ക്ക്‌ ആകുന്നില്ലെന്ന്‌ വിമർശനം. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് 1600 കോടി രൂപയുടെ വികസന പദ്ധതികൾ മണ്ഡലത്തിൽ നടപ്പാക്കി. ഈ പദ്ധതികൾ മുന്നോട്ടു കൊണ്ടുപോകുന്നതിന് മേൽനോട്ടവും ഇടപെടലുകളും ഉണ്ടാകുന്നില്ല. തഴവ ഗവ. കോളേജ് നിർമാണം, ചിറ്റുമൂല, ഇടക്കുളങ്ങര മേൽപ്പാലങ്ങൾ, കാട്ടിൽകടവ് പാലം, വിവിധ സ്കൂൾ കെട്ടിടങ്ങളുടെ നിർമാണം, റോഡുകളുടെ നിർമാണം, സമഗ്ര കുടിവെള്ള പദ്ധതി തുടങ്ങിയവയെല്ലാം സ്തംഭനാവസ്ഥയിലാണ്. 
കഴിഞ്ഞയാഴ്ച കിഫ്ബി പദ്ധതികളുടെ അവലോകനയോഗത്തിലാണ് പ്രധാന പദ്ധതികളൊന്നും ടെൻഡർ നടപടികളിലേക്ക് കടന്നിട്ടില്ലെന്ന കാര്യം അധികൃതർ വ്യക്തമാക്കിയത്. ഗവ. കോളേജ് കെട്ടിടത്തിന്റെ തിരുത്തിയ എസ്റ്റിമേറ്റ് ഒക്ടോബർ രണ്ടാംവാരത്തോടെ സമർപ്പിക്കും. ഒക്‌ടോബറിനു മുമ്പ് ആവശ്യമായ എല്ലാ തിരുത്തലുകളും ഉൾപ്പെടുത്തി, കിഫ്ബിയിൽ നിന്നുള്ള പുതുക്കിയ അനുമതിയും തുടർനടപടിക്രമങ്ങൾക്കും ശേഷം സാങ്കേതിക അനുമതിയും ലഭ്യമാകേണ്ടതുണ്ട്. കാട്ടിൽകടവ് പാലത്തിന്റെ വിശദമായ ഡിസൈൻ ഡ്രോയിങ്‌ പ്രകാരം നവംബറിൽ ടെൻഡർ ചെയ്യാമെന്ന പ്രതീക്ഷ യോഗത്തെ അറിയിച്ചു. ചിറ്റുമൂല റെയിൽവേ മേൽപ്പാലവും നവംബറിൽ ടെൻഡർ നടപടികളിലേക്കു കടക്കും എന്ന പ്രതീക്ഷയാണുള്ളത്. സി ആർ മഹേഷ് എംഎൽഎയുടെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിൽ കിഫ്ബി അഡീഷണൽ സിഇഒ മിനി ആന്റണി, കെആർഎഫ്ബി എക്സിക്യൂട്ടീവ് എൻജിനിയർ ദീപ, കിറ്റ്കോ മാനേജിങ്‌ ഡയറക്ടർ ഹരിനാരായണ രാജ്, റെയിൽവേ ബ്രിഡ്ജസ് ഡെവലപ്മെന്റ് കോർപറേഷൻ പ്രതിനിധി അൽത്താഫ് എന്നിവർ പങ്കെടുത്തു.
 


deshabhimani section

Related News

View More
0 comments
Sort by

Home