സഹപ്രവർത്തകനോടുള്ള സ്മരണാഞ്ജലിയായി ശുചീകരണം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 07, 2024, 10:59 PM | 0 min read

എഴുകോൺ
അന്തരിച്ച സഹപ്രവർത്തകനുള്ള ആദരാഞ്ജലിയായി ശുചീകരണ പ്രവർത്തനം ഏറ്റെടുത്ത് കൊട്ടാരക്കര ബ്ലോക്ക്‌ പഞ്ചായത്ത് മാലിന്യമുക്ത നവകേരളം ക്യാമ്പയിന് തുടക്കംകുറിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗമായിരിക്കെ മരണപ്പെട്ട ജി തോമസിന്റെ സ്മരണ പുതുക്കി കൊട്ടറ ഗവ. എൽപിഎസ് ചിറയാണ് വൃത്തിയാക്കിയത്. ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗങ്ങളും ജീവനക്കാരും തൊഴിലുറപ്പ് തൊഴിലാളികളും ഹരിതകർമ സേനാംഗങ്ങളും ശുചീകരണത്തിൽ പങ്കാളിയായി. ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എ അഭിലാഷ് ഉദ്ഘാടനംചെയ്തു. പൂയപ്പള്ളി പഞ്ചായത്ത്‌ പ്രസിഡന്റ്‌ മായ അധ്യക്ഷയായി. ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ കെ മിനി സ്വാഗതം പറഞ്ഞു. സ്ഥിരംസമിതി അധ്യക്ഷ സജനി ഭദ്രൻ, പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ആർ ഉദയൻ, ബ്ലോക്ക്‌ അംഗങ്ങളായ ദിവ്യ സജിത്‌, ബി ബിന്ദു, ഗീത ജോർജ്, സെക്രട്ടറി ആർ ദിനിൽ, പഞ്ചായത്ത്‌ അംഗങ്ങളായ ജെസ്സി റോയി, അന്നമ്മ ബേബി, ജയ രാജേന്ദ്രൻ, സെക്രട്ടറി അഭയ്, ശുചിത്വ മിഷൻ കോ ഓർഡിനേറ്റർ ശ്രീകല എന്നിവർ സംസാരിച്ചു.


deshabhimani section

Related News

View More
0 comments
Sort by

Home