മാല മോഷ്ടാക്കള്‍ പിടിയില്‍

ചവറ
എഴുപതുകാരിയുടെ നാലുപവന്റെ മാല മോഷ്ടിച്ചെടുത്ത സംഘം പിടിയിൽ. തമിഴ്നാട് കോവൈ അണ്ണാനഗര്‍ സ്വദേശിനി കാളിയമ്മാള്‍ (60), തമിഴ്നാട് കോവൈ വള്ളുവര്‍നഗര്‍ സ്വദേശിനി കല്യാണി (42), തിരുനെല്‍വേലി സ്വദേശികളായ ശെല്‍വരാജ് (68), ധര്‍മദുരൈ (27) എന്നിവരെയാണ് തെക്കുംഭാഗം പൊലീസ് പിടികൂടിയത്. കഴിഞ്ഞ ചൊവ്വ പകൽ 12ന് തെക്കുംഭാഗം മഠത്തില്‍മുക്കില്‍നിന്നു പള്ളിക്കോടിയിലേക്ക് ഓട്ടോയില്‍ യാത്ര ചെയ്യുന്നതിനിടെയാണ് തെക്കുംഭാഗം സ്വദേശിനിയായ വിജയകുമാരിയുടെ മാല പ്രതികള്‍ മോഷ്ടിച്ചത്. കേസ് രജിസ്റ്റര്‍ ചെയ്ത് നടത്തിയ അന്വേഷണത്തില്‍ പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. തെക്കുംഭാഗം പൊലീസ് ഇന്‍സ്പെക്ടര്‍ ശ്രീകുമാറിന്റെ നേതൃത്വത്തില്‍ സിപിഒമാരായ അനേഷ്, ഷെഫീഖ്, ശ്രീജിത്, ഹരീഷ്, അന്‍സിഫ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.









0 comments