ആനത്തലവട്ടം ആനന്ദനെ അനുസ്മരിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 05, 2024, 09:57 PM | 0 min read

കൊട്ടാരക്കര 
സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗവും സിഐടിയു സംസ്ഥാന പ്രസിഡന്റുമായിരുന്ന  ആനത്തലവട്ടം ആനന്ദന്റെ ഒന്നാം ചരമവാർഷിക ദിനം കെഎസ്എഫ്ഇ ജീവനക്കാർ ആചരിച്ചു.  കൊട്ടാരക്കര റീജണൽ ഓഫീസിൽ ചേർന്ന അനുസ്മരണ സമ്മേളനം ജില്ലാ ട്രഷറർ എ ബിനോജ് ഉദ്ഘാടനംചെയ്തു. ഓഫീസേഴ്സ് യൂണിയൻ ജില്ലാ പ്രസിഡന്റ് എസ് രഘു അധ്യക്ഷനായി. 
സ്റ്റാഫ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ആർ ഗോപിനാഥൻനായർ, സംസ്ഥാന കമ്മിറ്റിഅംഗം ആർ രഹ്ന എന്നിവർ സംസാരിച്ചു. കെഎസ്എഫ്ഇ ഓഫീസേഴ്സ് യൂണിയൻ, സ്റ്റാഫ് അസോസിയേഷൻ, ഏജന്റ്‌സ് അസോസിയേഷൻ, ഗോൾഡ് അപ്രൈസർ അസോസിയേഷൻ തുടങ്ങിയ സംഘടനകൾ ചേർന്നാണ് അനുസ്മരണം സംഘടിപ്പിച്ചത്.


deshabhimani section

Related News

View More
0 comments
Sort by

Home