സ്വച്ഛതാ ഹി സേവാ സമാപിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 03, 2024, 10:49 PM | 0 min read

ചവറ
നാഷണൽ സർവീസ് സ്കീം നടപ്പാക്കി വന്ന ശുചിത്വഭാരതം പദ്ധതിയുടെ ഭാഗമായുള്ള സ്വച്ഛതാ ഹി സേവാ പരിപാടിക്ക് സമാപനമായി. വാരാചരണത്തിന്റെ ഭാഗമായി മാലിന്യമുക്ത നവകേരളം ബോധവൽക്കരണ പരിപാടി, കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷൻ, ക്യാമ്പസ് ശുചീകരണം, സെമിനാർ, ക്വിസ്, സംവാദം, പോസ്റ്റർ പ്രദർശനം, ഭവന സന്ദർശനം, ദേശീയ സമുദ്രതീരദിനത്തോട്‌ അനുബന്ധിച്ച് കടൽത്തീര ശുചീകരണം എന്നിവ സംഘടിപ്പിച്ചു. 
ഗാന്ധി ജയന്തിദിനത്തിൽ നെഹ്റു യുവകേന്ദ്രയുടെ സഹകരണത്തോടെ ജില്ലയിലെ വിവിധ കോളേജുകളിലെ 400 സന്നദ്ധ സേവകർ പങ്കെടുത്ത മെഗാ കടൽത്തീര ശുചീകരണം കൊല്ലം ബീച്ചിൽ സംഘടിപ്പിച്ചു. മേയർ പ്രസന്ന ഏണസ്റ്റ് ഉദ്ഘാടനംചെയ്തു. നെഹ്റു യുവകേന്ദ്ര യൂത്ത് ഓഫീസർ സന്ദീപ് കൃഷ്ണൻ പങ്കെടുത്തു. ദ്വൈവാര സ്വച്ഛതാ ഹി സേവാ പ്രോഗ്രാമിന് പ്രിൻസിപ്പൽ ആർ ജോളി ബോസ്, എൻഎസ്എസ് ജില്ലാ കോ ഓർഡിനേറ്റർ ജി ഗോപകുമാർ, പ്രോഗ്രാം ഓഫീസർ ടി തുഷാദ്, വളന്റിയർ ലീഡേഴ്സ് എന്നിവർ നേതൃത്വം നൽകി.


deshabhimani section

Related News

View More
0 comments
Sort by

Home