ശങ്കരമംഗലം ഹൈസ്‌കൂളില്‍ നവീകരിച്ച ഓഡിറ്റോറിയം തുറന്നു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 30, 2024, 10:58 PM | 0 min read

ചവറ
ശങ്കരമംഗലം ഗവ. ഹൈസ്‌കൂളില്‍ കെഎംഎംഎല്ലിന്റെ സിഎസ്ആര്‍ ഫണ്ട്‌ ഉപയോഗിച്ച് നവീകരിച്ച ഓഡിറ്റോറിയം സുജിത് വിജയന്‍പിള്ള എംഎൽഎ ഉദ്ഘാടനംചെയ്തു. ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ സന്തോഷ് തുപ്പാശ്ശേരി അധ്യക്ഷനായി. ഓഡിറ്റോറിയത്തിന്റെ നവീകരണത്തിന്‌ 10.15ലക്ഷം രൂപയാണ് കെഎംഎംഎല്‍ നല്‍കിയത്. സെന്റ് ലിഗോറിയസ് സ്‌കൂള്‍ സര്‍ക്കാര്‍ നിര്‍ദേശപ്രകാരം ഗേള്‍സ് സ്‌കൂളിലേക്കു മാറ്റുന്നതുമായി ബന്ധപ്പെട്ട് 25ലക്ഷം രൂപയുടെ അടിസ്ഥാന സൗകര്യവികസന പ്രവര്‍ത്തനങ്ങളും സ്‌കൂളില്‍ കെഎംഎംഎല്‍ നടത്തിയിരുന്നു. അതിനു പുറമെയാണ് ഇപ്പോള്‍ ഓഡിറ്റോറിയം നവീകരിച്ച് നല്‍കിയത്. 
ചടങ്ങില്‍ സ്‌കൂളിലെ കുട്ടികള്‍ തന്നെ അവതാരകരായി മാറുന്ന ‘എന്റെ റേഡിയോ’ പദ്ധതി മത്സ്യഫെഡ് ചെയര്‍മാന്‍ ടി മനോഹരന്‍ ഉദ്ഘാടനംചെയ്തു. ‘ചവറയുടെ സാംസ്‌കാരിക ഉന്നമനം’ വിഷയത്തില്‍ ഡോക്ടറേറ്റ് ലഭിച്ച ഡോ. മോഹനന്‍ പുന്തലയെ ചടങ്ങിൽ ആദരിച്ചു. കെഎംഎംഎല്‍ മാനേജിങ്‌ ഡയറക്ടര്‍ പി പ്രദീപ്കുമാര്‍ മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് അംഗം സി പി സുധീഷ്‌കുമാര്‍, കോവില്‍ത്തോട്ടം ഇടവക വികാരി റവ. ഫാ. മില്‍ട്ടണ്‍ ജോര്‍ജ്‌, കെഎംഎംഎല്‍ പിആർഒ പി കെ ഷബീര്‍, പിടിഎ പ്രസിഡന്റ്‌ രാജി സജിത്‌, ഷെമ്മി തടത്തില്‍, എ അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. പ്രധാനാധ്യാപിക ടി ഡി ശോഭ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി എസ് രാജേന്ദ്രന്‍ നന്ദിയും പറഞ്ഞു.
 


deshabhimani section

Related News

View More
0 comments
Sort by

Home