കൊട്ടാരക്കരയിൽ 
കൂട്ടയോട്ടം സംഘടിപ്പിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 30, 2024, 10:53 PM | 0 min read

കൊട്ടാരക്കര
മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം ബുധൻ പകൽ 11ന് കൊട്ടാരക്കരയിൽ  മുഖ്യമന്ത്രി പിണറായി വിജയൻ നിര്‍വഹിക്കും. കൊട്ടാരക്കര നിയോജക മണ്ഡലത്തിന്റെ സമ​ഗ്രവികസനം ലക്ഷ്യമാക്കി നടപ്പാക്കുന്ന സമഗ്ര കൊട്ടാരക്കര പദ്ധതിയുടെ ഭാഗമായി കൊട്ടാരക്കര പുലമൺ തോട് പുനരുജ്ജീവനത്തിനും ഇതിനോടൊപ്പം തുടക്കമാകും. ക്യാമ്പയിന്റെ മുന്നൊരുക്കങ്ങളുടെ ഭാ​ഗമായി 
കൊട്ടാരക്കരയിൽ കൂട്ടയോട്ടം സംഘടിപ്പിച്ചു. കുന്നക്കര പമ്പിനു സമീപം ആരംഭിച്ച കൂട്ടയോട്ടം പുലമൺ ജങ്ഷൻ വഴി രവി നഗറിൽ സമാപിച്ചു. 
കൊട്ടാരക്കര സെന്റ് ഗ്രിഗോറിയോസ് കോളേജ് മാനേജർ ഫാ. ബേബി തോമസ് ഫ്ലാഗ് ഓഫ് ചെയ്തു. മുനിസിപ്പൽ ചെയർമാൻ എസ് ആർ രമേശ് അധ്യക്ഷനായി. കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ അഭിലാഷ്, വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് രഞ്ജിത്, വൈസ് പ്രസിഡന്റ് ദിവ്യാ ചന്ദ്രശേഖർ, മൈലം പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജി നാഥ്, മുനിസിപ്പൽ സ്ഥിരംസമിതി അധ്യക്ഷരായ ഫൈസല്‍ ബഷീര്‍, കെ ഉണ്ണിക്കൃഷ്ണമേനോന്‍, ജി സുഷമ്മ, ജേക്കബ് വർഗീസ് വടക്കടത്ത്, കൗൺസിലർമാരായ വി ഫിലിപ്, അനിതാ ഗോപകുമാര്‍, ബിജി ഷാജി, എസ് ഷീല, സണ്ണി ജോർജ് വക്കീലഴികം, കെ സൂസമ്മ, ഗ്രേസി ശാമുവേൽ, തോമസ് പി മാത്യൂ തുടങ്ങിയവർ സംസാരിച്ചു. കൂട്ടയോട്ടത്തിൽ സാംസ്കാരിക പ്രവർത്തകർ, എൻഎസ്എസ് വളന്റിയേഴ്സ്, വിദ്യാർഥികൾ, വ്യാപാരി വ്യവസായികൾ, റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ, ജനപ്രതിനിധികൾ, അങ്കണവാടി, സാക്ഷരതാ, കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു. 
 


deshabhimani section

Related News

View More
0 comments
Sort by

Home