വിനോദയാത്രയ്ക്കു പോയ 
എൻജിനിയറിങ്‌ വിദ്യാർഥി 
മുങ്ങിമരിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 18, 2024, 11:35 PM | 0 min read

മൂന്നിലവ് (കോട്ടയം)
ഈരാറ്റുപേട്ട മൂന്നിലവിൽ കടപുഴയാറ്റിൽ വിനോദസഞ്ചാരത്തിനെത്തിയ എൻജിനിയറിങ്‌ വിദ്യാർഥി മുങ്ങിമരിച്ചു. തിരുവനന്തപുരം രാജധാനി എൻജിനിയറിങ്‌ കോളേജിലെ വിദ്യാർഥി, കൊല്ലം ശൂരനാട് വടക്ക് തെക്കേമുറി പതാരത്ത് കിഴക്കതിൽ ഹാരീസിന്റെയും ഹസീനയുടെയും മകൻ ഹാറൂൺ ഹാരിസ്‌ (21) ആണ്‌ മരിച്ചത്‌. ബുധൻ പകൽ 12നാണ്‌ സംഭവം. 
ഏഴ്‌ പേരടങ്ങുന്ന വിദ്യാർഥികളുടെ സംഘമാണ് മൂന്നിലവിൽ എത്തിയത്. ഹാറൂൺ ഉൾപ്പെടെ മൂന്നുപേർ പുഴയിൽ കുളിക്കാനിറങ്ങി. ഇതിനിടെ ഹാറൂൺ വെള്ളത്തിൽ മുങ്ങിത്താഴുകയുമായിരുന്നു. ഒപ്പമുണ്ടായിരുന്നവർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും വിഫലമായി. ഈരാറ്റുപേട്ടയിൽനിന്ന്‌ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ നിസാറുദ്ദീന്റെ നേതൃത്വത്തിൽ അഗ്നിരക്ഷാസേന എത്തി ഹാറൂണിനെ കരയ്‌ക്കെടുത്തെങ്കിലും മരിച്ചു. 
ഹാറൂണിന്റെ ഉപ്പ ഹാരീസ് ശൂരനാട് വടക്ക് മുൻ പഞ്ചായത്ത് അംഗവും സിപിഐ എം ശൂരനാട് ലോക്കൽ കമ്മിറ്റി അംഗവുമാണ്. സഹോദരി: ഹനാൻ ഹാരീസ് (വിദ്യാർഥി). കോട്ടയം മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ മൃതദേഹം രാത്രിയോടെ ശൂരനാട് മുസ്ലിം ജമാഅത്തിൽ ഖബറടക്കി.


deshabhimani section

Related News

View More
0 comments
Sort by

Home