രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഓണസദ്യ വിളമ്പി യുവത

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 17, 2024, 10:05 PM | 0 min read

 

 
കൊല്ലം
ജില്ലാ ആശുപത്രിയിലും കൊല്ലം ഗവ. മെഡിക്കൽ കോളേജിലും രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഓണസദ്യ വിളമ്പി യുവത. ഹൃദയസ്‌പർശം എന്ന പേരിൽ എല്ലാ ദിവസവും പൊതിച്ചോർ വിതരണംചെയ്യുന്ന ഡിവൈഎഫ്‌ഐ പ്രവർത്തകരാണ്‌ തിരുവോണനാളിൽ വിഭവസമൃദ്ധമായ ഓണസദ്യ ഒരുക്കിയതും. 
ജില്ലാ ആശുപത്രിയിൽ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ഓണസദ്യക്ക്‌ വിഭവങ്ങൾ ഇലയിൽ വിളമ്പാൻ സുജിത് വിജയൻപിള്ള എംഎൽഎയും എത്തി. പച്ചടിയും കിച്ചടിയും മുതൽ രണ്ടുതരം പായസവും ഇലയിൽ നിരന്നു. കേന്ദ്ര കമ്മിറ്റി അംഗം ചിന്താ ജെറോം, ജില്ലാ സെക്രട്ടറി ശ്യംമോഹൻ, പ്രസിഡന്റ്‌ ടി ആർ ശ്രീനാഥ്‌, ജില്ലാ കമ്മിറ്റി അംഗങ്ങളായ യു പവിത്ര, രതീഷ്‌, ലോയിഡ്‌ തുടങ്ങിയവരും പങ്കെടുത്തു. ജില്ലാ ആശുപത്രിയിൽ ഡിവൈഎഫ്‌ഐ ചവറ ഈസ്റ്റ്‌ മേഖലാ കമ്മിറ്റിയും കൊല്ലം ഗവ. മെഡിക്കൽ കോളേജിൽ പാരിപ്പള്ളി മേഖലാ കമ്മിറ്റിയുമാണ്‌ ഓണസദ്യ തയ്യാറാക്കി എത്തിച്ചത്‌. മെഡിക്കൽ കോളേജിൽ സിപിഐ എം ചാത്തന്നൂർ ഏരിയ സെക്രട്ടറി കെ സേതുമാധവനും രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഒപ്പം ഓണസദ്യയുണ്ണാൻ എത്തി. ജില്ലാ ആശുപത്രിയിലും മെഡിക്കൽ കോളേജിലും ഏഴു വർഷമായി മുടങ്ങാതെ ഡിവൈഎഫ്‌ഐ ഓണസദ്യ ഒരുക്കുന്നുണ്ട്‌.


deshabhimani section

Related News

View More
0 comments
Sort by

Home