ട്രോളിങ് നിരോധനം അവസാനിച്ചു: വലനിറയ്‌ക്കാൻ 
യാനങ്ങൾ കടലിലിറങ്ങി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 31, 2024, 11:21 PM | 0 min read

കൊല്ലം > അമ്പത്തിരണ്ടു ദിവസത്തെ ട്രോളിങ് നിരോധനത്തിനു ശേഷം ചാകര പ്രതീക്ഷയിൽ യന്ത്രവൽക്കൃത യാനങ്ങൾ കടലിലേക്കു തിരിച്ചു. ബുധൻ രാത്രി പന്ത്രണ്ടിനാണ് ട്രോളിങ് നിരോധനം അവസാനിച്ചത്. യാനങ്ങൾ കടലിലിറങ്ങുന്നതിന് മുന്നോടിയായി ഫിഷറീസ് വകുപ്പിന്റെ പരിശോധന പൂർത്തിയാക്കി. കൊല്ലം ജില്ലയിൽ ഇൻബോർഡ്‌ വള്ളങ്ങളടക്കം 1074 യാനങ്ങൾക്കാണ് രജിസ്ട്രേഷനുള്ളത്. 

നല്ല മഴ ലഭിച്ചതിനാൽ വലിയ പ്രതീക്ഷയിലാണ് മീന്‍പിടിത്തമേഖല. മഴയിൽ സമുദ്ര ഉപരിതലവും -അടിത്തട്ടും കുളിരണിഞ്ഞതിനാൽ കരിക്കാടി, കഴന്തൻ, പുല്ലൻ, തുടങ്ങി കയറ്റുമതി പ്രാധാന്യമുള്ള മത്സ്യങ്ങൾ വലനിറയെ പെടുമെന്ന പ്രതീക്ഷയിലാണ്‌ തൊഴിലാളികളും ബോട്ടുടമകളും. ആദ്യദിവസങ്ങളിൽ വലനിറയെ കിളിമീനും കരിക്കാടിയുമാകുമെന്നാണ്‌ കണക്കുകൂട്ടൽ. ചെമ്മീൻ കയറ്റുമതിക്ക്‌ അമേരിക്ക  ഏർപ്പെടുത്തിയ വിലക്ക്‌ തിരിച്ചടിയാകുമെന്ന ആശങ്കയും ഉടമകൾ പങ്കുവയ്‌ക്കുന്നു. 
 
നിരോധനം അവസാനിക്കുന്നതിനു ദിവസങ്ങൾ മുമ്പേ തുറമുഖങ്ങൾ സജീവമായി. ബോട്ടുകളിൽ ഐസ് ബ്ലോക്കുകൾ കയറ്റാനും ഡീസൽ നിറയ്‌ക്കാനും തിങ്കൾ മുതൽ സർക്കാർ അനുമതി നൽകയതിനാൽ തിരക്കൊഴിവായതായി തൊഴിലാളികളും ബോട്ടുടമകളും പറഞ്ഞു. സാധാരണ തലേന്നാണ്‌ അനുമതി നൽകുന്നത്‌.   
 
കോഡെന്റിൽ സ്‌ക്വയർ മെഷുള്ള വലകൾ ഉപയോഗിച്ചു മാത്രമേ മീന്‍പിടിക്കാവൂ എന്ന്‌ ഫിഷറീസ്‌ ജില്ലാ ഡെപ്യൂട്ടി ഡയറക്ടർ എസ്‌ പ്രിൻസ്‌ പറഞ്ഞു. ഇതു ലംഘിച്ച്‌ ചെറുമത്സ്യങ്ങൾ പിടിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കും. കടലിലും ഹാർബറുകളിലും പരിശോധന നടത്തും.
 


deshabhimani section

Related News

View More
0 comments
Sort by

Home