വീട്‌ കുത്തിത്തുറന്ന് 10പവനും പണവും കവർന്നു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 29, 2024, 10:08 PM | 0 min read

കടയ്ക്കൽ

വീടിന്റെ വാതിൽ കുത്തിത്തുറന്ന് 10പവൻ സ്വർണവും പണവും കവർന്നു. മടത്തറ അമ്മയമ്പലത്ത് കൈലാസത്തിൽ ബിജുവിന്റെ വീട്ടിലാണ് മോഷണം നടന്നത്. കഴിഞ്ഞദിവസം രാവിലെ ബിജുവും കുടുംബവും ബന്ധുവീട്ടിൽ പോയിരുന്നു. 
തിരിച്ചെത്തിയപ്പോൾ വീടിന്റെ വാതിൽ കുത്തിത്തുറന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ആഭരണങ്ങളും പണവും നഷ്ടമായതായി കണ്ടെത്തിയത്. ചിതറ പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. സമീപത്തെ സിസിടിവി ക്യാമറ പൊലീസ് പരിശോധിച്ചെങ്കിലും കാര്യമായ സൂചനകളൊന്നും ലഭിച്ചില്ല. തിരുവനന്തപുരം –-ചെങ്കോട്ട അന്തർസംസ്ഥാന പാതയ്ക്ക് സമീപത്താണ് കവർച്ച നടന്നവീട്. വിരലടയാള വിദഗ്ധർ സ്ഥലത്തെത്തി പരിശോധന നടത്തി.


deshabhimani section

Related News

View More
0 comments
Sort by

Home