കെഎസ്‌എഫ്‌ഇ ഡയമണ്ട്‌ ചിട്ടി മെഗാ നറുക്കെടുപ്പ്‌ ഇന്ന്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 26, 2024, 11:48 PM | 0 min read

 

കൊല്ലം
കെഎസ്‌എഫ്‌ഇ ഡയമണ്ട്‌ ചിട്ടികളുടെ മെഗാ നറുക്കെടുപ്പ്‌ ശനിയാഴ്ച കൊല്ലത്ത്‌ നടക്കും. എസ്‌എൻഡിപി യോഗം ധ്യാനമന്ദിരത്തിൽ പകൽ മൂന്നിന്‌ ധനമന്ത്രി കെ എൻ ബാലഗോപാൽ ഉദ്‌ഘാടനംചെയ്യും. എം നൗഷാദ്‌ എംഎൽഎ അധ്യക്ഷനാകും. 
കെഎസ്‌എഫ്ഇ ഡയമണ്ട്‌ ചിട്ടികൾ, ഡയമണ്ട്‌ ചിട്ടികൾ 2.0 എന്നീ പദ്ധതികളോടനുബന്ധിച്ച്‌ പ്രഖ്യാപിച്ച മെഗാ സമ്മാനങ്ങൾക്ക്‌ അർഹരായവരെ തെരഞ്ഞെടുക്കുന്നതിനാണ്‌ നറുക്കെടുപ്പ്‌. ജനപ്രതിനിധികൾ, കെഎസ്‌എഫ്‌ഇ സംഘടനാ പ്രതിനിധികൾ, ലോട്ടറി വകുപ്പ്‌ പ്രതിനിധികൾ എന്നിവർ പങ്കെടുക്കും. 2023 –-24ൽ ഡയമണ്ട്‌ ചിട്ടി പദ്ധതികളിലൂടെ 940.10കോടി രൂപയുടെ ബിസിനസ്‌ ചെയ്യാൻ കെഎസ്‌എഫ്‌ഇക്ക്‌ കഴിഞ്ഞതായി ചെയർമാൻ കെ വരദരാജനും മാനേജിങ്‌ ഡയറക്ടർ എസ്‌ കെ സനിലും പറഞ്ഞു.


deshabhimani section

Related News

View More
0 comments
Sort by

Home