വനിതാ മതിലിൽ അണിനിരക്കുക: ലൈബ്രറി കൗൺസിൽ

കാഞ്ഞങ്ങാട‌്
വനിതാ മതിലിൽ മുഴുവൻ വനിതകളെയും അണിനിരത്താൻ ലൈബ്രറി കൗൺസിൽ പ്രവർത്തകർ രംഗത്തിറങ്ങണമെന്ന‌് ജില്ലാ ലൈബ്രറി കൗൺസിൽ അഭ്യർഥിച്ചു.
ഇരുട്ടും പുകയും കൊഴുത്തു കെട്ടിക്കിടക്കുന്ന അടുക്കളയിൽനിന്ന‌് ത്യാഗനിർഭരമായ പോരാട്ടങ്ങളിലൂടെയാണ‌് സ‌്ത്രീകൾ സമൂഹത്തിന്റെ മുൻനിരയിലെത്തിയത‌്. ഇവരെ പതിനഞ്ചാം നൂറ്റാണ്ടിലെ മനുവിന്റെ സ‌്ത്രീവിചാരണയുടെ ബലിയുഗത്തിലേക്ക‌് അടിച്ചുതെളിച്ച‌് കൊണ്ടുപോകാൻ ശ്രമിക്കുന്ന സവർണ ഫാസിസ‌്റ്റ‌് തന്ത്രത്തിന്റെ മസ‌്തകത്തിനുനേർക്കുള്ള പ്രഹരമായി പുതുവർഷത്തിലെ വനിതാമതിൽ മാറണമെന്നും ജാതിമത ഭേദമന്യേ മുഴുവൻ വനിതകളെയും സമരപരിപാടിയിൽ അണിനിരത്താൻ ലൈബ്രറി കൗൺസിൽ പ്രതിജ്ഞാബദ്ധമാണെന്നും ജില്ലാലൈബ്രറി കൗൺസിൽ അഭിപ്രായപ്പെട്ടു.
ഡോ. പി പ്രഭാകരൻ അധ്യക്ഷനായി. അഡ്വ. പി അപ്പുക്കുട്ടൻ, പി വി കെ പനയാൽ, വാസു ചോറോട‌്, അഹമ്മദ‌് ഹുസൈൻ, പി ദാമോദരൻ, ടി രാജൻ, എ ആർ സോമൻ, വിനോദ‌്കുമാർ പെരുമ്പള, പി ദിലീപ‌്കുമാർ, ഇ ജനാർദനൻ, യു ശ്യാംഭട്ട‌്, എം പി ശ്രീമണി, പി രാമചന്ദ്രൻ, ജോസ‌് സെബാസ‌്റ്റ്യൻ എന്നിവർ സംസാരിച്ചു.









0 comments