വെള്ളരിക്കുണ്ട്, മഞ്ചേശ്വരം ലീഗൽ മെട്രോളജി ഓഫീസ് തുറന്നു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 22, 2018, 05:32 PM | 0 min read

വെള്ളരിക്കുണ്ട്/ ഉപ്പള
വെള്ളരിക്കുണ്ട് അനുവദിച്ച ലീഗൽ മെട്രോളജി ഇൻസ്പെക്ടർ ഓഫീസ് മന്ത്രി പി തിലോത്തമൻ ഉദ്ഘാടനം ചെയ്തു. മന്ത്രി ഇ ചന്ദ്രശേഖരൻ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി രാജൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ  എം രാധാമണി, സി കുഞ്ഞിക്കണ്ണൻ,  ബളാൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജു കട്ടക്കയം, പി ജി ദേവ്, എ അപ്പുക്കുട്ടൻ, ടോമി വട്ടക്കാട്ട് , ജാൻസി ടോമി, എം പി ജോസഫ്, സി എച്ച് കാസിം, ബിജു തുളുശേരി, പി ടി നന്ദകുമാർ, കെ എ ജോസഫ്, ജിമ്മി ഇടപ്പാടി,കെ പി താഷ്ണർ, പി വി രവി എന്നിവർ സംസാരിച്ചു. ഉത്തരമേഖലാ ഡെപ്യൂട്ടി കൺട്രോളർ  കെ വി ശശീന്ദ്രൻ സ്വാഗതം പറഞ്ഞു. 
മഞ്ചേശ്വരം ലീഗൽ മെട്രോളജി ഇൻസ്‌പെക്ടർ ഓഫീസ് ഉപ്പളയിൽ  മന്ത്രി പി തിലോത്തമൻ ഉദ‌്ഘാടനം ചെയ‌്തു. മന്ത്രി ഇ ചന്ദ്രശേഖരൻ അധ്യക്ഷനായി.  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീർ മുഖ്യാതിഥിയായി.  പഞ്ചായത്ത് പ്രസിഡന്റുമാരായ  ഷാഹുൽ ഹമീദ്, ബി എ അബ്ദുൽ മജീദ്,  കെ എൽ പുണ്ഡരീകാക്ഷ, ലീഗൽ മെട്രോളജി ഉത്തരമേഖല ഡെപ്യൂട്ടി കൺട്രോളർ കെ വി ശശീന്ദ്രൻ, ലീഗൽ മെട്രോളജി വകുപ്പ് കൺട്രോളർ ഡോ. പി സുരേഷ് ബാബു എന്നിവർ സംസാരിച്ചു. 


deshabhimani section

Related News

View More
0 comments
Sort by

Home