കൂത്തുപറമ്പ് രക്തസാക്ഷിദിനം അയിത്തോച്ചാടന സദസ്സുകളിൽ ആയിരങ്ങൾ

കാസർകോട്
കൂത്തുപറമ്പ‌് രക്തസാക്ഷികൾക്ക‌് നാടിന്റെ സ‌്മരണാഞ‌്ജലി. അനശ്വര രക്തസാക്ഷികളുടെ 24ാം വാർഷികദിനത്തിൽ ജില്ലയിലെ 12 കേന്ദ്രങ്ങളിൽ നാമൊന്നാണ് കേരളം മത നിരപേക്ഷമാണ് എന്ന മുദ്രാവാക്യം ഉയർത്തി അയിത്തോച്ചാടന സദസ്സുകൾ സംഘടിപ്പിച്ചു. വിവിധ കേന്ദ്രങ്ങളിൽ നടന്ന പരിപാടികളിൽ മന്ത്രിമാർ, നേതാക്കൾ എന്നിവർ പങ്കെടുത്തു. രാവിലെ യൂണിറ്റുകളിൽ പതാകയുയർത്തി.
ചെറുവത്തൂർ ബ്ലോക്ക് കമ്മിറ്റി കള്ളക്കൊല്ലിയിൽ നടത്തിയ അനുസ്‌മരണം മന്ത്രി എ സി മൊയ്തീൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് കെ പി വിജയകുമാർ അധ്യക്ഷനായി. നാമൊന്നാണ് കേരളം മത നിരപേക്ഷമാണ് എന്ന മുദ്രാവാക്യം ഉയർത്തി വർഗീയോ ച്ചാടന സദസായാണ് പരിപാടി സംഘടിപ്പിച്ചത്. ചെമ്പ്രകാനത്ത് നിന്നും പ്രകടനം ആരംഭിച്ചു. രവി ഏഴോം മുഖ്യ പ്രഭാഷണം നടത്തി. കെ രാജു, വി പി അമ്പിളി, ആർ റെജി, കെ സജേഷ്, സംഘാടക സമിതി ചെയർമാൻ പി കമലാക്ഷൻ, പഞ്ചായത്ത് പ്രസിഡന്റ് കെ ശകുന്തള എന്നിവർ സംസാരിച്ചു. ബ്ലോക്ക് സെക്രട്ടറി രജീഷ് വെള്ളാട്ട് സ്വാഗതവും കെ ജെ സാജൻ നന്ദിയും പറഞ്ഞു.
തൃക്കരിപ്പൂർ ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തിൽ വളണ്ടിയർ മാർച്ചും പൊതുയോഗവും സംഘടിപ്പിച്ചു. മന്ത്രി ഡോ. കെ ടി ജലീൽ ഉദ്ഘാടനം ചെയ്തു. പി വി സുജിത്ത് അധ്യക്ഷനായി. ഏരിയാ സെക്രട്ടറി ഇ കുഞ്ഞിരാമൻ, എം രാജീവൻ, രേവതി കുമ്പള, പി എ റഹ്മാൻ, പി വി സുജിത്ത്, എം വി സുകുമാരൻ, കെ വി ഉമേഷ് എന്നിവർ സംസാരിച്ചു.
പനത്തടി ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തിൽ പാറപ്പളളിയിൽ നടത്തിയ സദസ്സ് സംസ്ഥാന കമ്മിറ്റി അംഗം ഖദീജത്ത് സുഹൈല ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് സുരേഷ് വയമ്പ് അധ്യക്ഷനായി. മുസ്ലിംലീഗിൽനിന്ന് രാജിവെച്ച് ഡിവൈഎഫ്ഐയിൽ പ്രവർത്തിക്കാൻ തയ്യാറായവരെ ജില്ലാ ജോയിന്റ് സെക്രട്ടറി ഷാലു മാത്യു സ്വീകരിച്ചു. ബാലസംഘം ജില്ലാ പ്രസിഡന്റ് ശില്പ, പി ദാമോദരൻ, ബി പി വിഷ്ണു, ബി സുരേഷ് എന്നിവർ സംസാരിച്ചു . ബ്ലോക്ക് സെക്രട്ടറി ടി വി രജ്ഞിഷ് സ്വാഗതം പറഞ്ഞു. മൂന്നാം മൈൽ കേന്ദ്രീകരിച്ച് പ്രകടനവും നടന്നു.
എളേരി ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വെള്ളരിക്കുണ്ടിൽ നടന്ന വർഗീയോച്ചാടന സദസ്സ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് സി വി ഉണ്ണികൃഷ്ണൻ അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം സാബു അബ്രഹാം സംസാരിച്ചു. ദേശീയ വടംവലി മത്സരത്തിൽ (അണ്ടർ 17) ജേതാക്കളായ കേരള ടീമിന്റെ ക്യാപ്റ്റൻ അഖിലേശ്വറിന് മന്ത്രി ഉപഹാരം നൽകി. പി വി അനു സ്വാഗതം പറഞ്ഞു.
നീലേശ്വരം മാർക്കറ്റ് ജങ്ഷനിൽ വർഗീയോച്ചാടന സദസ് യു പ്രതിഭഹരി എംഎൽഎ ഉദ്ഘാടനംചെയ്തു. ഒ വി പവിത്രൻ അധ്യക്ഷനായി. സിപിഐ എം ഏരിയ സെക്രട്ടറി ടി കെ രവി, പ്രൊഫ. കെ പി ജയരാജൻ, വി പ്രകാശൻ, പി പി മുഹമ്മദ് റാഫി, കെ മണി, എം വി രതീഷ്, കെ കെ കൃഷ്ണപ്രിയ എന്നിവർ സംസാരിച്ചു.കെ എം വിനോദ് സ്വാഗതം പറഞ്ഞു.









0 comments