നാടിന്റെ ഹൃദയാഭിവാദ്യവുമായി ജനമുന്നേറ്റ ജാഥകൾ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 24, 2018, 05:15 PM | 0 min read

കാസർകോട്‌

നാടിന്റെ ഹൃദയം തൊട്ടറിഞ്ഞ്‌ സിപിഐ എം മണ്ഡലം ജാഥകൾ പര്യടനം തുടരുന്നു. തൃക്കരിപ്പൂർ, ഉദുമ, കാസർകോട്‌ മണ്ഡലം ജാഥകളാണ്‌ ആയിരങ്ങളുടെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി ജനപഥങ്ങൾ താണ്ടുന്നത്‌.  വർത്തമാന കേരളവും രാജ്യവും അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾ  സംവദിച്ചാണ്‌ ജാഥകളുടെ പര്യടനം. നവോത്ഥാന മൂല്യങ്ങൾ തകർക്കാനുള്ള സംഘപരിവാർ ശ്രമങ്ങളെ ചെറുത്തുതോൽപിക്കുമെന്ന പ്രഖ്യാപനമാണ്‌ സ്വീകരണകേന്ദ്രങ്ങളിലെ ആൾക്കൂട്ടം തെളിയിക്കുന്നത്‌. മനുഷ്യനെയും മനസ്സുകളെയും വിഭജിക്കാൻ അനുവദിക്കില്ലെന്ന്‌ ജനസഞ്ചയം ഉച്ചത്തിൽ പറയുകയാണ്‌. 
സിപിഐ എം സംസ്ഥാനകമ്മിറ്റി അംഗം സി എച്ച്‌ കുഞ്ഞമ്പു നേതൃത്വം നൽകുന്ന കാസർകോട്‌ മണ്ഡലം കാൽനട ജാഥ മൂന്നു ദിവസത്തെ പര്യടനം പൂർത്തിയാക്കി. ഞായറാഴ്‌ച പര്യടനം ഇല്ല. ഞായറാഴ്‌ച നിശ്‌ചയിച്ച പര്യടനം തിങ്കളാഴ്‌ചയിലേക്ക്‌ മാറ്റി. ശനിയാഴ്‌ച മൊഗ്രാൽപുത്തൂരിൽനിന്നാണ്‌ ജാഥ തുടങ്ങിയത്‌. ചൗക്കി, ഉളിയത്തടുക്ക, കുട്‌ലു എന്നിവിടങ്ങളിലെ സ്വീകരണത്തിനു ശേഷം കാസർകോട്‌ സമാപിച്ചു. സ്വീകരണ കേന്ദ്രങ്ങളിൽ ജാഥാ ലീഡറെ കൂടാതെ മാനേജർ സിജി മാത്യു, കെ എ മുഹമ്മദ്‌ ഹനീഫ, ടി കെ രാജൻ, എം സുമതി, ടി എം എ കരീം, പി പി ശ്യാമളാദേവി, എ ആർ ധന്യവാദ്‌ എന്നിവർ സംസാരിച്ചു. മൊഗ്രാൽപുത്തൂരിൽ പി രമേശൻ അധ്യക്ഷനായി. കെ ദിവാകരൻ സ്വാഗതം പറഞ്ഞു. ചൗക്കിയിൽ കെ കുഞ്ഞിരാമൻ അധ്യക്ഷനായി. പി വി കുഞ്ഞമ്പു സ്വാഗതം പറഞ്ഞു. ഉളിയത്തടുക്കയിൽ എ രവീന്ദ്രൻ അധ്യക്ഷനായി. എം കെ രവീന്ദ്രൻ സ്വാഗതം പറഞ്ഞു. കൂഡ്‌ലുവിൽ അശോക്‌ റൈ അധ്യക്ഷനായി. മുഹമ്മദ്‌ സ്വാഗതം പറഞ്ഞു. കാസർകോട്‌ പുതിയ ബസ്‌സ്‌റ്റാൻഡ്‌ പരിസരത്ത്‌ സമാപന യോഗം ജില്ലാസെക്രട്ടറി എം വി ബാലകൃഷ്‌ണൻ ഉദ്‌ഘാടനം ചെയ്‌തു. അനിൽ ചെന്നിക്കര അധ്യക്ഷനായി. എസ്‌ സുനിൽ സ്വാഗതം പറഞ്ഞു.
സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം കെ വി കുഞ്ഞിരാമൻ ലീഡറും  ജില്ലാ കമ്മിറ്റിയംഗം കെ കുഞ്ഞിരാമൻ എംഎൽഎ മാനേജരുമായ ഉദുമ മണ്ഡലം ജാഥയും മൂന്നുദിവസത്തെ പര്യടനം പൂർത്തിയാക്കി നാലാം ദിവസത്തേക്ക്‌ കടന്നു. ശനിയാഴ്‌ച കാനത്തൂരിൽനിന്നായിരുന്നു തുടക്കം. ഇരിയണ്ണി, കോട്ടൂർ, ബോവിക്കാനം, പൊവ്വൽ എന്നിവിടങ്ങളിലെ ആവേകരമായ വരവേൽപിനു ശേഷം ചട്ടഞ്ചാലിൽ സമാപിച്ചു.  സ്വീകരണ കേന്ദ്രങ്ങളിൽ   കെ വി കുഞ്ഞിരാമൻ, കെ കുഞ്ഞിരാമൻ എംഎൽഎ, ഇ പത്മാവതി, കെ മണികണ്ഠൻ, ടി വി കരിയൻ, ബി വൈശാഖ്, അജയൻ പനയാൽ എന്നിവർ സംസാരിച്ചു. കാനത്തൂരിൽ  വി രാഘവൻ അധ്യക്ഷനായി. ജയൻ നെയ്യങ്കയം സ്വാഗതം പറഞ്ഞു. ഇരിയണ്ണിയിൽ കെ സുരേന്ദ്രൻ അധ്യക്ഷനായി. പി വിനയകുമാർ സ്വാഗതം പറഞ്ഞു. കോട്ടൂരിൽ ഇ മോഹനൻ അധ്യക്ഷനായി. കെ ജനാർദനൻ സ്വാഗതം പറഞ്ഞു. 
ബോവിക്കാനത്ത് ഉദയകുമാർ മുണ്ടപ്പള്ളം അധ്യക്ഷനായി. എം മാധവൻ സ്വാഗതം പറഞ്ഞു. പൊവ്വലിൽ സി കൃഷ്‌ണൻ അധ്യക്ഷനായി. സി എച്ച് ഐത്തപ്പ സ്വാഗതം പറഞ്ഞു. ചട്ടഞ്ചാലിൽ  ഇ കുഞ്ഞമ്പുനായർ അധ്യക്ഷനായി. എം ദാമോദരൻ സ്വാഗതം പറഞ്ഞു. 
ജില്ലാസെക്രട്ടറിയറ്റ്‌ അംഗങ്ങളായ എം രാജഗോപാലൻ എംഎൽഎ ലീഡറും പി ജനാർദനൻ മാനേജരുമായ തൃക്കരിപ്പൂർ മണ്ഡലം ജാഥ വെള്ളച്ചാലിൽനിന്ന് തുടങ്ങി ഇടയിലെക്കാട്‌ സമാപിച്ചു. വിവിധ കേന്ദ്രങ്ങളിൽ ലീഡർക്കും മാനേജർക്കും പുറമെ ഡോ. വി പി പി മുസ്തഫ, കെ കുഞ്ഞിരാമൻ, ടി വി ഗോവിന്ദൻ, കെ പി വത്സലൻ, ഇ കുഞ്ഞിരാമൻ, എം വി കോമൻ നമ്പ്യാർ, ജോസ് പതാൽ, കെ സുധാകരൻ, ടി വി ശാന്ത, എ അപ്പുക്കുട്ടൻ, എം ശാന്ത, കെ രാജു, മുഹമ്മദ് റാഫി, പി സി സുബൈദ എന്നിവർ സംസാരിച്ചു. വെള്ളച്ചാലിൽ എം കുഞ്ഞിരാമൻ അധ്യക്ഷനായി. പി പി സുകുമാരൻ സ്വാഗതം പറഞ്ഞു. കാലിക്കടവിൽ ടി വി ശ്രീധരൻ അധ്യക്ഷനായി. ടി വി ജയചന്ദ്രൻ സ്വാഗതം പറഞ്ഞു. കരപ്പാത്ത് കെ പി നാരായണൻ അധ്യക്ഷനായി. എം നന്ദകുമാർ സ്വാഗതം പറഞ്ഞു. മാണിയാട്ട് കെ കുമാരൻ അധ്യക്ഷനായി. വി വി നാരായണൻ സ്വാഗതം പറഞ്ഞു. 
നടക്കാവിൽ കെ രാഘവൻ അധ്യക്ഷനായി. കെ വി പത്മനാഭൻ സ്വാഗതം പറഞ്ഞു. തൃക്കരിപ്പൂർ ടൗണിൽ വി രാമചന്ദ്രൻ അധ്യക്ഷനായി. എം വി സുകുമാരൻ സ്വാഗതം പറഞ്ഞു. എളമ്പച്ചിയിൽ കെ വി അമ്പു അധ്യക്ഷനായി. കെ കെ രാജശേഖരൻ സ്വാഗതം പറഞ്ഞു. ഇടയിലെക്കാട്‌ വി ശ്രീധരൻ അധ്യക്ഷനായി. കെ പി ബാലൻ  സ്വാഗതംപറഞ്ഞു.


deshabhimani section

Related News

View More
0 comments
Sort by

Home