ജില്ലാ ആശുപത്രി ആധുനിക സൗകര്യങ്ങളുള്ള എസിആർ ലാബ‌് തുടങ്ങുന്നു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 26, 2018, 06:09 PM | 0 min read

കാഞ്ഞങ്ങാട‌്
ജില്ലാ ആശുപത്രിയിൽ കെഎച്ച‌്ആർഡബ്ല്യുഎസിന്റെ എസിആർ ലാബ‌് തുടങ്ങും.  നവമ്പർ മൂന്നിന‌് രാവിലെ 10. 30ന‌് മന്ത്രി ഇ ചന്ദ്രശേഖരൻ ഉദ‌്ഘാടനം നിർവഹിക്കും. ജില്ലാപഞ്ചായത്ത‌് പ്രസിഡന്റ‌് എ ജി സി ബഷീർ അധ്യക്ഷനാകും. ആരോഗ്യവകുപ്പിന്റെ കീഴിൽ 1973ൽ സ്ഥാപിതമായ ട്രാവൻകൂർ കൊച്ചിൻ ലിറ്ററസി ആൻഡ‌് സയന്റിഫിക‌് ചാരിറ്റബിൾ സൊസൈറ്റി ആക്ട‌് പ്രകാരം സ്ഥാപിതമായതും ആരോഗ്യമന്ത്രി ചെയർമാനും ആരോഗ്യസെക്രട്ടറി വൈസ‌്ചെയർമാനും ഡിഎംഇഡിഎച്ച‌്എസ‌് തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥർ അടങ്ങുന്ന ഗവേണിങ‌്ബോഡിയുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന  സ്ഥാപനമാണ‌് കെഎച്ച‌്ആർഡബ്ല്യുഎസ‌്. 
സർക്കാർ ആശുപത്രികളിൽ പേവാർഡുകൾ നിർമിച്ച‌് നിർധന രോഗികൾക്ക‌് തുച്ഛമായ നിരക്കിൽ മുറികൾ വാടകയ‌്ക്ക‌് നൽകുകയും രോഗികൾക്ക‌് കൂടുതൽ സേവനം നൽകുന്നതിന‌് എസി ലാബുകൾ സജ്ജീകരിക്കുന്നതുമാണ‌് പദ്ധതി. 2000 നവമ്പറിൽ ആദ്യത്തെ അഡ്വാൻസ‌്ഡ‌് ക്ലിനിക്കൽ റിസർച്ച‌് ലാബ‌് തിരുവനന്തപുരം മെഡിക്കൽ കോളേജിലാണ‌് സ്ഥാപിതമായത‌്. നിലവിൽ പത്ത‌് എസി ലാബുകൾ കേരളത്തിൽ പ്രവർത്തിക്കുന്നു. നിലവിലുള്ള വിവിധ ലാബുകൾക്ക‌് ക്വാളിറ്റി കൗൺസിൽ ഓഫ‌് ഇന്ത്യ നൽകുന്ന എൻഎബിഎച്ച‌് അംഗീകാരമുണ്ട‌്. കാഞ്ഞങ്ങാട‌് ജില്ലാ ആശുപത്രിയിൽ സ്ഥാപിക്കുന്ന എസിആർ ലാബ‌് പതിനൊന്നാമത്തേതാണ‌്.  പുറമെ രണ്ട‌് എസിആർ ലാബുകൾ വിക്ടോറിയ ആശുപത്രി, കൊല്ലം, ജനറൽ ആശുപത്രി തിരുവനന്തപുരം എന്നിവിടങ്ങളിലും ഒരു മാസത്തിനുള്ളിൽ യാഥാർഥ്യമാകും. 
എസിആർ ലാബുകളിൽ അത്യാധുനികവും വിദേശനിർമിതവുമായ അനലൈസറുകൾ ഉപയോഗിച്ചാണ‌് പരിശോധന. സർക്കാർ സ്ഥാപനങ്ങളിൽനിന്ന‌് ബിഎസ‌്സി എംഎൽടി/ ഡിഎംഎൽടി യോഗ്യത നേടിയ പരിചയസമ്പന്നരായ വിദഗ‌്ധരായ ടെക‌്നോളജിസ‌്റ്റുകളാണ‌് എസിആർ ലാബിൽ പരിശോധനകൾക്ക‌് നേതൃത്വം നൽകുന്നത‌്. ബയോകെമിസ‌്ട്രി ടെസ‌്റ്റുകൾ, ഇമ്യൂണോളജി ടെസ‌്റ്റുകൾ, ഹെമറ്റോളജി ടെസ‌്റ്റുകൾ, യൂറിൻ ടെസ‌്റ്റുകൾ, കോയാഗുലേഷൻ ടെസ‌്റ്റുകൾ എന്നിവ കാഞ്ഞങ്ങാട‌് തുടങ്ങുന്ന ലാബിൽ പരിശോധിക്കാം. ഹൃദയാഘാതം മനസ്സിലാക്കാൻ കഴിയുന്ന ട്രോപ്പ‌്ടീ പരിശോധന സാമ്പിൾ കൊടുത്ത‌് 30 മിനിറ്റിലുള്ളിൽ ഫലം ലഭിക്കും. പുറമെയുള്ള ലാബുകളിൽ എക‌്സിക്യുട്ടീവ‌് ചെക്കപ്പിന‌് 3000 രൂപ ഈടാക്കുമ്പോൾ എസിആർ ലാബിൽ 999 രൂപ മതി.  മൊബൈൽ നമ്പറും ഇ–മെയിൽ ഐഡിയും നൽകിയാൽ എസ‌്എംഎസ‌് അലർട്ട‌് വഴി ഫലം   ലഭ്യമാക്കും. ആർഎസ‌്ബിവൈ, ചിസ്സ‌്, ജെഎസ്എസ‌്, കാരുണ്യ, എകെ തുടങ്ങിയ സർക്കാർ സഹായ പദ്ധതികൾ ഈ ലാബിലെ പരിശോധനകൾക്ക‌് ബാധകമാണ‌്. 
കാഞ്ഞങ്ങാട‌് കെഎച്ച‌്ആർഡബ്ല്യുഎസ‌് പേവാർഡിൽ  25 മുറിയുണ്ട‌്. മൂന്നു മുറികൾ എസിആർ ലാബ‌് നിർമാണത്തിന‌് മാറ്റി. എസിആർ ലാബ‌് നിർമാണത്തിന‌് 7, 45, 901 രൂപ യാണ‌് ചെലവ‌്. ഇതിൽ 4, 47397 രൂപ സിവിൽ വർക്കിനും 2, 98604 രൂപ ഇലക്ട്രിക്കൽ വർക്കിനും വിനിയോഗിച്ചു. തുടക്കത്തിൽ 12 മണിക്കൂർ ലാബ‌് പ്രവർത്തിക്കും. രോഗികളുടെ ആവശ്യം വർധിക്കുന്നതനുസരിച്ച‌് 24 മണിക്കൂറും പ്രവർത്തിക്കും. കാഞ്ഞങ്ങാട‌് ജില്ലാ ആശുപത്രിക്കുപുറമെ കാസർകോട‌് ജനറൽ ആശുപത്രിയിലും 12 കിടക്കകളുള്ള മറ്റൊരു പേവാർഡ‌്കൂടി ഉണ്ട‌്.


deshabhimani section

Related News

View More
0 comments
Sort by

Home