സാലറി ചലഞ്ച് ഏറ്റെടുത്ത് ശ്യാമും സന്ധ്യയും

തൃക്കരിപ്പൂർ
കേരളം പുനർ നിർമാണത്തിൽ കൈകോർക്കാൻ സാലറി ചലചഞ്ചിൽ ഒന്നിക്കണമെന്ന മുഖ്യമന്ത്രിയുടെ ആഹ്വാനം നെഞ്ചേറ്റി അധ്യാപകരായ യുവദമ്പതികൾ.
കൈക്കോട്ട്കടവ് പിഎംഎസ്എ പൂക്കോയ തങ്ങൾ സ്മാരക ഹയർ സെക്കൻഡറി സ്കൂളിലെ ശ്യാമും ഭാര്യ സന്ധ്യയുമാണ് തങ്ങളുടെ ഒരുമാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്നത്. കെപിഎസ്ടിഎ അംഗമാണ് ഇവർ.
തൃക്കരിപ്പൂരിലെ സാമൂഹ്യ ‐സാംസ്കാരിക മേഖലയിൽ നിറസാന്നിധ്യമായ ശ്യാം കെ എം കെ സമിതിയിലെ സജീവ പ്രവർത്തകനുമാണ്. പൂവമ്പഴം, ഖസാക്കിന്റെ ഇതിഹാസം, കുരുതിപ്പാടം തുടങ്ങിയ നാടകങ്ങളിലും ഒട്ടനവധി ഡോക്യുമെന്ററിയിലും ഷോർട് ഫിലിമിലും സിനിമയിലും ശ്രദ്ധേയ വേഷങ്ങൾ ചെയ്തിട്ടുണ്ട്.
ഭാര്യ സന്ധ്യ കലാസമിതിയുടെ വനിതാ പൂരക്കളിയിലെ നിറഞ്ഞ സാന്നിധ്യവുമാണ്. വിദ്യാലയത്തിലെ മുഴുവൻ കെഎസ്ടിഎ അംഗങ്ങളും സാലറി ചലഞ്ചിൽ അംഗമായതോടെയാണ് ശ്യാമും സന്ധ്യയും ചലഞ്ച് ഏെറ്റടുത്തത്.









0 comments