ചിത്രപ്രദർശന മേള തുടങ്ങി ചിത്രങ്ങൾ വിറ്റ്‌, തുക ദുരിതാശ്വാസത്തിന്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 29, 2018, 05:36 PM | 0 min read

കാഞ്ഞങ്ങാട്‌
പ്രളയദുരിതത്തിലകപ്പെട്ടവരെ സഹായിക്കാനുള്ള വ്യത്യസ്‌ത മാർഗവുമായി ലളിത കലാ അക്കാദമി. ചിത്രങ്ങൾ വിറ്റ്‌ കിട്ടുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്‌ നൽകുകയാണ്‌ ഒരു സംഘം ചിത്രകാരന്മാർ. ഇതിന്റെ ഭാഗമായി കാഞ്ഞങ്ങാട്‌ ലളിതകലാ അക്കാദമി ആർട്ട്‌ ഗ്യാലറിയിൽ ചിത്രങ്ങളുടെ പ്രദർശനം തുടങ്ങി. ചിത്ര പ്രദർശന വിപണന മേള സെപ്‌തംബർ എട്ടുവരെ തുടരും. 
ചിത്ര പ്രദർശന വിപണന മേള ഖാദിബോർഡ്‌ മുൻ വൈസ്‌ ചെയർമാൻ എം വി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ വി വി രമേശൻ അധ്യക്ഷനയി. എഡിഎം എൻ ദേവീദാസ്‌ ചിത്രങ്ങൾ സ്വീകരിച്ചു. അക്കാദമി മെമ്പർ രവീന്ദ്രൻ തൃക്കരിപ്പൂർ സ്വാഗതവും ആർട്ടിസ്റ്റ് ഫോറം ജില്ലാ സെക്രട്ടറി ഇ വി അശോകൻ നന്ദിയും പറഞ്ഞു.   സെപ്‌തംബർ ഒമ്പതിന്‌ വിപണന മേളയിൽ ലഭിച്ച തുക കലക്ടർക്ക്‌ കൈമാറും. 


deshabhimani section

Related News

View More
0 comments
Sort by

Home