സഹകരണ സംഘങ്ങൾ ശേഖരിച്ചത് ഒരു കോടിയിലേറെ രൂപ

കാസർകോട്
കാസർകോട് സഹകരണ സർക്കിളിലെ സംഘങ്ങൾ, ജീവനക്കാർ, ഭരണസമിതി അംഗങ്ങൾ എന്നിവരിൽനിന്നായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ശേഖരിച്ചത് 1,10,82,703 രൂപ. കലക്ടറേറ്റിൽ നടന്ന ചടങ്ങിൽ അസി. രജിസ്‌ട്രാർ കെ ജയചന്ദ്രൻ, കലക്ടർ ഡോ. ഡി സജിത്ത്‌ബാബുവിന് തുക കൈമാറി. അസി. രജിസ്‌ട്രാർ (പ്ലാനിങ്) കെ മുരളീധരൻ, സഹകരണ വകുപ്പ് ഉദ്യോഗസ്ഥർ, സംഘം സെക്രട്ടറിമാർ എന്നിവർ പങ്കെടുത്തു.









0 comments