പള്ളിക്കര പാലത്തിൽ മീൻലോറി മറിഞ്ഞു

ബേക്കൽ
പള്ളിക്കര റെയിൽവേ മേൽപാലത്തിന്റെ മുകളിൽ മീൻ ലോറി മറിഞ്ഞ് കാസർകോട്‐കാഞ്ഞങ്ങാട് കെഎസ്ടിപി റോഡില്‍ ഗതാഗതം തടസപ്പെട്ടു. ഞായറാഴ്ച പുലര്‍ച്ചെ മൂന്നരയോടെയാണ് അപകടം. മംഗളൂരുവില്‍ നിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ലോറിയാണ് നിയന്ത്രണം വിട്ട് പാലത്തിന്റെ കൈവരിയിലിടിച്ച് മറിഞ്ഞത്. അപകടത്തില്‍ തമിഴ്‌നാട് സ്വദേശികളായ ഡ്രൈവറും ക്ലീനറും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. വിവരമറിഞ്ഞ് ബേക്കല്‍ പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി. ജെസിബി ഉപയോഗിച്ച് ലോറി മാറ്റിയാണ് ഗതാഗതം ഭാഗികമായി പുന:സ്ഥാപിച്ചത്. രാവിലെ ഒമ്പതോടെയാണ് ലോറി പാലത്തിൽ നിന്ന് മാറ്റി ഗതാഗതം പൂർണ നിലയിലാക്കിയത്.
0 comments