‘ഭടന്മാർ’ തിരിച്ചെത്തി

കാഞ്ഞങ്ങാട്
പ്രളയക്കെടുതിയിലായ തൃശൂര്‍ ജില്ലയിലെ ചാലക്കുടി, മാള എന്നിവിടങ്ങളില്‍ രക്ഷാദൗത്യം വിജയകരമായി പൂര്‍ത്തീകരിച്ച് നാട്ടില്‍ തിരിച്ചെത്തിയ മത്സ്യതൊഴിലാളി സംഘത്തെ നാട് ആദരിക്കും. അജാനൂര്‍ പഞ്ചായത്ത് ഭരണസമിതിയും കാഞ്ഞങ്ങാട് നഗരസഭയുമാണ് കേരളത്തിന്റെ സ്വന്തം ആര്‍മിയിലെ ജില്ലയിലെ ഭടന്മാരെ ആദരിക്കുന്നത്.
കാഞ്ഞങ്ങാട് നഗരസഭ, അജാനുര്‍ പഞ്ചായത്തുകളിലെ അജാനൂര്‍ കടപ്പുറം, ബത്തേരിക്കൽ പുഞ്ചാവി കടപ്പുറം എന്നിവിടങ്ങളിലെ മത്സ്യത്തൊഴിലാളികളായ രഘു, എ കെ രാജേഷ്, ടി അനീഷ്, കെ രമേശന്‍, വി രവി, മുകുന്ദന്‍, എ കെ സതീഷന്‍, പ്രണേഷ്, എ കെ വിജു, എ എന്‍ ബാലു, ഷൈജു, എം മനു, എ കെ അനീഷ്, ശ്രീജിത്ത്, പി പി സജേഷ്, ദുഷ്യന്തന്‍, എ ആര്‍ അശോകന്‍, എ എസ് വിനു, എ കെ മഹേഷ്, സി മണി, വിപിന്‍, കെ രവി, എ കെ രജ്ഞിത്ത്, എ കെ സുകേഷ്, എ കെ അജേഷ്, എ കെ സനൂപ്, ബി സുനീഷ്, എ എസ് ജയന്‍, ജ്യോതിഷ്‌രാജ്, പ്രിയേഷ്, എ പി ബൈജു, പ്രിയേഷ് എന്നിവര്‍ ഉള്‍പ്പെട്ട 32 അംഗ മത്സ്യത്തൊഴിലാളി സംഘമാണ് നാട്ടില്‍ തിരിച്ചെത്തിയത്. .
കണ്ണൂര്‍ ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദേശ പ്രകാരം പോയി അവിടെ രക്ഷാദൗത്യം പൂര്‍ത്തീകരിച്ച് സംഘം തിങ്കളാഴ്ച രാവിലെയാണ് തിരിച്ചെത്തിയത്. വിവിധ ഗ്രൂപ്പുകളായി ഇവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടത്. പ്രളയത്തില്‍ കുടുങ്ങിയ നാനൂറോളം പേരെ രക്ഷിച്ചതായി സംഘത്തില്‍പ്പെട്ട ബാലു അജാനൂര്‍ പറഞ്ഞു. ചില വീടുകളില്‍ നിന്ന് കുടുംബാംഗങ്ങള്‍ വീട് വിട്ടുവരാന്‍ തയ്യാറായിരുന്നില്ല. എന്നാല്‍ ഞങ്ങള്‍ നിര്‍ബന്ധിച്ച് കുട്ടികളെയും വയസായവരെയും ക്യാമ്പിലെത്തിക്കുകയായിരുന്നുവെന്ന് ദൗത്യ സംഘത്തില്‍പ്പെട്ടവര്‍ പറഞ്ഞു. ദിവസങ്ങളോളം വെള്ളത്താല്‍ ചുറ്റപ്പെട്ട വീടുകളില്‍ കഴിഞ്ഞവരെ രക്ഷിക്കാനായ ചാരിതാർഥ്യത്തിലാണ് ജില്ലയില്‍ നിന്ന്‌പോയവർ.
ദുരന്തനിവാരണ സേനാ ബോട്ട് അഞ്ചുപേര്‍ പോയി രണ്ടുപേരെ രക്ഷിച്ച് കൊണ്ടു വരുമ്പോള്‍ തങ്ങളുടെ ബോട്ടില്‍ ഇരുപത് മുതല്‍ മുപ്പതോളം പേരെ രക്ഷിച്ച് കൊണ്ടുവരാന്‍ സാധിച്ചതായി ഇവർ പറഞ്ഞു.









0 comments