തുടർച്ചയായ മഴ: അടക്കക്ക് മഹാളി

ബന്തടുക്ക
കുറ്റിക്കോൽ, ബേഡഡുക്ക പഞ്ചായത്തുകളിൽ കമുകിന് മഹാളി രോഗം പടരുന്നു. ശക്തമായ മഴയാണ് കാരണമായത്. മാണിമൂല, ബേത്തല,ബന്തടുക്ക, പടുപ്പ്, കരിവേടകം, കുറ്റിക്കോൽ, ബേത്തൂർപാറ, വട്ടംതട്ട, ഒളിയത്തടുക്ക, മുന്നാട്, കുണ്ടംകുഴി, കൊളത്തൂർ, എരിഞ്ഞിപ്പുഴ പ്രദേശങ്ങളിൽ മഹാളി പടർന്നുപിടിച്ചത് കർഷകരെ സങ്കടത്തിലാക്കി.
വട്ടംതട്ട ഒളിയത്തടുക്കത്ത് കെ കൃഷ്ണൻ നായർ, കെ മാധവൻ നായർ, ഇ കുഞ്ഞമ്പു നായർ, ഇ മണികണ്‌ഠൻ നായർ, എ സരോജിനി എന്നിവർക്ക് വൻ നഷ്ടമാണ് മഹാളിയിലൂടെയുണ്ടായത്. ഈ ഭാഗത്ത് കുരങ്ങുശല്യവും പതിവായിരുന്നു. റബറിനുണ്ടായ വിലത്തകർച്ച അടക്കാ കൃഷിയിലൂടെ പരിഹരിക്കാമെന്ന് കരുതി കൃഷി സജീവമാക്കിയ കർഷകർക്ക് മഹാളി രോഗം വലിയ തിരിച്ചടിയായി. മഴകാരണം യഥാസമയത്ത് മരുന്നടിക്കാൻ കഴിയാത്തതും തൊഴിലാളികളുടെ ക്ഷാമവും കർഷകരെ അലട്ടുന്നു.









0 comments