ബിരിച്ചേരി മേൽപ്പാലം ഭൂമിയേറ്റെടുക്കൽ നടപടി 3 മാസത്തിനകം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 26, 2018, 06:18 PM | 0 min read

തൃക്കരിപ്പൂർ
കിഫ് ബിയിൽ ഉൾപ്പെടുത്തി നിർമിക്കുന്ന ബീരിച്ചേരി മേൽപ്പാലത്തിന്റെ ഭൂമി ഏറ്റടുക്കൽ നടപടി മൂന്നു മാസത്തിനകം. കിഫ്‌ ബിയിൽ  നിർമിക്കുന്ന 36 മേൽപാലങ്ങളിൽ നടപടി പൂർത്തിയാക്കിയത്‌  ബീരിച്ചേരിമാത്രമാണ്. പി കരുണാകരൻ എംപിയുടെ ഇടപെടലിന്റെ ഭാഗമായി ഒരു വർഷം മുമ്പ് റോഡ്സ് ആൻഡ്‌  ബ്രിഡ്ജസ് കോർപറേഷൻ  അലൈൻമെന്റുൾപ്പെടെ പ്രാഥമിക പരിശോധന റിപ്പോർട്ട് (ഡിപിആർ) തയ്യാറാക്കി  കലക്ടർക്കും റെയിൽവേക്കും സമർപ്പിച്ചിരുന്നു. 
 കഴിഞ്ഞവർഷം ജൂലൈ 22 നാണ് ഡിപിആർ തയ്യാറാക്കാൻ എംപിയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ ബീരിച്ചേരിയിലെത്തിയത്. 36. 24 കോടിയാണ് ചെലവുവരുന്നത്. നിലവിലെ ലെവൽ ക്രോസ് നിലനിർത്തി വാഹന ഗതാഗതം തടസ്സപ്പെടുത്താത്ത രീതിയിലാണ് നിർമിക്കുക. പുതുതായി 95 സെന്റ് ഭൂമി ഏറ്റടുക്കേണ്ടി വരും. 8.56 കോടി രൂപയാണ് ഭൂമിക്ക് വില നിശ്ചയിച്ചത്. ബാക്കി 28 കോടി രൂപയാണ് നിർമാണച്ചെലവ്.  18 കെട്ടിടങ്ങളും പൊളിച്ച് സൗകര്യം ഒരുക്കി നൽകണം. കെട്ടിടങ്ങൾക്ക് നഷ്ടപരിഹാരമായി 3.13 കോടിയും ഭൂമിക്ക് 4.5  കോടിയും ഉൾപ്പെടുത്തി. ഇരുവശങ്ങളിലും ഒന്നര മീറ്റർ വീതിയിൽ നടപ്പാത ഉൾപ്പെടെ 10.2 മീറ്റർ വീതിയിലാണ് മേൽപ്പാലം പണിയുക. 47 മീറ്റർ ഭാഗം റെയിൽവേ നേരിട്ട് നിർമിക്കും. 439 മീറ്റർ നീളമുളള പാലത്തിൽ 207 മീറ്റർ പയ്യന്നൂർ ഭാഗത്തും 184 മീറ്റർ തൃക്കരിപ്പൂർ ഭാഗത്തുമാണ് നിർമിക്കുക. 80 ശതമാനം ഭൂമി ഏറ്റടുക്കൽ പൂർത്തിയായാൽ മാത്രമെ ടെൻഡർ നടപടി ആരംഭിക്കുകയുള്ളൂ. ഭൂമി ഏറ്റെടുക്കലിന്‌  പ്രാഥമിക പരിശോധനയ്‌ക്ക്‌  നടപടി സ്വീകരിക്കണമെന്ന് കലക്ടർക്ക്‌ സർക്കാർ നിർദശം നൽകിയിട്ടുണ്ട്‌.  
പി കരുണാകരൻ എംപിയുടെ ഇടപെടലിന്റെ ഭാഗമായാണ് 2015ൽ റെയിൽവേ ബജറ്റിൽ ബീരിച്ചേരിയും 2016ൽ വെളളാപ്പ് റോഡ്, ഉദിനൂർ എന്നിവിടങ്ങളിൽ മേൽപ്പാലം നിർമിക്കാൻ  നടപടിയായത്.  20 കോടി വീതമാണ് സർക്കാർ തുക റെയിൽവേക്ക് കൈമാറുന്നത്.  കിഫ് ബിയിൽ ഉൾപ്പെടുത്തി ഏഴ് മേൽപാലങ്ങൾക്ക് തുക അനുവദിക്കണമെന്നാവശ്യപ്പെട്ട് പി കരുണാകരൻ എംപി ധന  മന്ത്രിക്കും പൊതുമരാമത്ത് വകുപ്പിനും നിവേദനം നൽകിയിരുന്നു. അലൈൻമെൻഡ്‌  റിപ്പോർട്ടും ഡിപിആറും സമർപ്പിച്ച സ്ഥലമെടുപ്പും കെട്ടിടം പൊളിച്ച് നൽകുന്നതിലും പരിസരവാസികൾ സഹകരിച്ചാൽ ഒരുവർഷം കൊണ്ട് നിർമാണം തുടങ്ങാനാകും.  മൂന്നുവർഷം  കൊണ്ട് നിർമാണം പൂർത്തിയാക്കണമെന്നാണ് വ്യവസ്ഥ. വെള്ളാപ്പ്, ഉദിനൂർ എന്നിവയുടെ പ്രാഥമിക പരിശോധന പൂർത്തിയാട്ടില്ല. മൂന്നു കിലോമീറ്ററിനുളളിൽ മൂന്ന് മേൽപ്പാലങ്ങൾ വരുന്നതോടെ തീരദേശ വികസനത്തിനും വിനോദ സഞ്ചാര മേഖലക്കും പുതിയ വെളിച്ചമാകും. പടന്ന, പിലിക്കോട്, വലിയപറമ്പ, തൃക്കരിപ്പൂർ  പഞ്ചായത്തുകളിലെ വാഹനയാത്രക്കാരെ മണിക്കൂറുകളോളം തളച്ചിടുന്ന ഗേറ്റിൽ നിന്നുമുള്ള മോചനം പെട്ടെന്ന് സാധ്യമാകുമെന്ന പ്രതീക്ഷയിലാണിവർ.


deshabhimani section

Related News

View More
0 comments
Sort by

Home