ബംഗാളിലും ത്രിപുരയിലും ജനാധിപത്യ കശാപ്പ് എൽഡിഎഫ് പ്രതിഷേധ കൂട്ടായ്‌മ സംഘടിപ്പിച്ചു

കാസർകോട്
ബംഗാളിലും ത്രിപുരയിലും നടക്കുന്ന ജനാധിപത്യ കശാപ്പിനെതിരെ എൽഡിഎഫ് നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ്‌മ സംഘടിപ്പിച്ചു.
കാസർകോട് സിവിൽസ്‌റ്റേഷൻ ജങ്‌ഷനിൽ സിപിഐ സംസ്ഥാന നിർവാഹക സമിതി അംഗം കെ രാജൻ എംഎൽഎ ഉദ്‌ഘാടനം ചെയ്‌തു. എം അനന്തൻ നമ്പ്യാർ അധ്യക്ഷനായി. ജ്യോതിബസു, എം ലത്തീഫ്, സുരേഷ് പുതിയേടത്ത്, വി കെ രമേശൻ, സി വി ദാമോദരൻ, ജോർജ്‌കുട്ടി തോമസ്, ടി കൃഷ്‌ണൻ എന്നിവർ സംസാരിച്ചു. വി പി പി മുസ്‌തഫ സ്വാഗതം പറഞ്ഞു.
തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പിന് ശേഷം ബംഗാളിൽ ഇടതുപക്ഷ പ്രവർത്തകരെ ഭീകരമായാണ് തൃണമൂൽ കോൺഗ്രസ് ഗുണ്ടകൾ ആക്രമിക്കുന്നത്. 35 പ്രവർത്തകരാണ് തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കൊല്ലപ്പെട്ടത്. ത്രിപുരയിൽ ആർഎസ്‌എസ് നേതൃത്വത്തിൽ ഇടതുപക്ഷത്തെ ഇല്ലായ്‌മ ചെയ്യാനുള്ള അക്രമമാണ് നടക്കുന്നത്. ബിജെപി അധികാരത്തിൽ വന്ന ശേഷം നാല് സിപിഐ എം പ്രവർത്തകരെയാണ് വെട്ടിക്കൊന്നത്. ഈ ജനാധിപത്യ ഹിംസക്കെതിരെയായിരുന്നു പ്രതിഷേധ കൂട്ടായ്‌മ.









0 comments