അഭിമന്യു മഹാരാജാസ് ലൈബ്രറിക്ക് സാഹിത്യവേദിയുടെ പുസ്തകങ്ങള്‍

പടന്നക്കാട്
അഭിമന്യുവിന്റെ സ്മരണാര്‍ത്ഥം വട്ടവടയില്‍ നിര്‍മിക്കുന്ന ലൈബ്രറിയിലേക്ക് കാഞ്ഞങ്ങാട് നെഹ്‌റു കോളേജിലെ സാഹിത്യവേദി പുസ്തകങ്ങള്‍ നല്‍കി. സാഹിത്യവേദി പ്രസിദ്ധീകരിച്ച ആദ്യ നാട്ടുഭാഷ നിഘണ്ടുവായ പൊഞ്ഞാറും 100 ബഷീറും അടക്കമുള്ള പതിനേഴോളം പുസ്തകങ്ങളാണ് ലൈബ്രറിയിലേക്ക് നല്‍കിയത്.
സാഹിത്യവേദി പ്രസിഡന്റ് അംബികാസുതന്‍ മാങ്ങാട്്്, സ്മാരക ലൈബ്രറിയുടെ കോ‐ ഓര്‍ഡിനേറ്റര്‍ ഉമേഷ് പിലിക്കോടിന് നല്‍കി. അംബികാസുതന്‍ മാങ്ങാട്, ഉമേഷ് പിലിക്കോട്, എസ്എഫ്‌ഐ ജില്ലാകമ്മിറ്റി അംഗം മുഹമ്മദ് അനീസ്, എ ശരത് എന്നിവർ സംസാരിച്ചു.









0 comments