പത്താംതരം‐ പ്ലസ്‌ടു തുല്യത 10,000 പേരെ രജിസ്റ്റര്‍ ചെയ്യും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 24, 2018, 06:10 PM | 0 min read

 കാസർകോട്‌

പത്താംതരം, ഹയര്‍സെക്കന്‍ഡറി തുല്യതാ കോഴ്‌സിന്‌  ജില്ലയില്‍ ഈ വര്‍ഷം 10,000 പേരെ രജിസ്റ്റര്‍ ചെയ്യും.  എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഒരു പത്താംതരം തുല്യതാ പഠന കേന്ദ്രവും ഹയര്‍ സെക്കന്‍ഡറി തുല്യതാ പഠനകേന്ദ്രവും ആരംഭിക്കുന്ന നിലയിലാണ് രജിസ്‌ട്രേഷന്‍.  ഏഴാംതരം വിജയിച്ചിട്ടുള്ള 17 വയസ് പൂര്‍ത്തിയായിട്ടുള്ളവര്‍ക്ക് പത്താംതരം തുല്യതാ കോഴ്‌സില്‍ ചേരാം. കോഴ്‌സ്  ഫീസ് 1850 രൂപ. പട്ടികജാതി പട്ടിക വര്‍ഗ വിഭാഗം, അംഗ പരമിതര്‍  വിഭാഗത്തില്‍ ഉള്‍പ്പെടുന്നവര്‍ക്ക്  രജിസ്‌ട്രേഷന്‍ ഫീസ് മാത്രം അടയ്ക്കണം. കോഴ്‌സ് ഫീസ് സൗജന്യം. 
 ഔപചാരികമായി പത്താംതരം വിജയിച്ച 22 വയസ് പൂര്‍ത്തിയായിട്ടുള്ളവര്‍ക്ക് ഹയര്‍സെക്കന്‍ഡറി തുല്യതാ കോഴ്‌സിനു വേണ്ടി രജിസ്‌ട്രേഷന്‍ ചെയ്യാം. കോഴ്‌സ് ഫിസ് 2500. പട്ടിക ജാതി പട്ടിക വര്‍ഗ വിഭാഗം,അംഗ പരമിതര്‍ എന്നീ വിഭാഗത്തില്‍ ഉള്‍പ്പെടുന്നവര്‍ക്ക്  രജിസ്‌ട്രേഷന്‍ ഫീസ് മാത്രം അടച്ചാല്‍മതി. കോഴ്‌സ് ഫീസ് സൗജന്യം. പത്താംതരം തുല്യത വിജയിച്ചിട്ടുള്ളവര്‍ക്ക്  പ്രായപരിധി ഇല്ല. ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗങ്ങള്‍ക്ക് പഠനം സൗജന്യം. പ്രതിമാസം സ്‌കോളര്‍ഷിപ്പും അനുവദിക്കും. എല്ലാ ഞായറാഴ്ചകളിലുമാണ് പഠനക്ലാസ്‌.  സര്‍ട്ടിഫിക്കറ്റുകള്‍ പിഎസ്.സി അംഗീകൃതമാണ്. തുടര്‍ പഠനത്തിനും ജോലിയില്‍ പ്രമോഷന്‍ നേടുന്നതിനും സഹായകരം. കൂടുതല്‍ വിവരങ്ങള്‍ക്ക് ബ്ലോക്ക് പഞ്ചായത്ത്,നഗസഭ,തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുമായി ബന്ധപ്പെടണം. കന്നഡ മാധ്യമത്തിലും പത്താംതരം,ഹയര്‍സെക്കന്‍ഡറി കോഴ്‌സുകള്‍ നടത്തുന്നുണ്ട്. ഫോണ്‍: 04994 255507. 
 


deshabhimani section

Related News

View More
0 comments
Sort by

Home