മകളെ കിണറ്റിലെറിഞ്ഞ് കൊന്നു ഉമ്മയെ റിമാൻഡ് ചെയ്തു

കാസർകോട്
ഒന്നരവയസുള്ള മകളെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസിൽ ഉമ്മയെ കോടതി റിമാൻഡ് ചെയ്തു. എരിയാൽ ബള്ളീറിലെ അഹമ്മദിന്റെ ഭാര്യ നസീമ (40)യാണ് റിമാൻഡിലായത്. കഴിഞ്ഞ പതിനെട്ടിനാണ് നസീമയുടെ മകൾ ആയിഷത്ത് ഷംനാസിനെ എരിയാൽ ബള്ളീറിലെ ആൾമറയില്ലാത്ത കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഒന്നിച്ച് നടന്നുപോകുന്നതിനിടെ ഷംനാസ് കാൽവഴുതി കിണറ്റിൽ വീണുവെന്നാണ് നസീമ ആദ്യം പൊലീസിനോട് പറഞ്ഞത്. പിന്നീട് കാസർകോട് എസ്‌ഐ പി അജിത്ത്‌കുമാറിന്റെ നേതൃത്വത്തിൽ ചോദ്യം ചെയ്തപ്പോൾ കുട്ടിലെയ കൊന്നതാണെന്ന് സമ്മതിച്ചു. ഒന്നര വയസായിട്ടും കുട്ടി നടക്കാത്തതിനാലാണ് കിണറ്റിലെറിഞ്ഞതെന്ന് നസീമ മൊഴി നൽകി. ഇവർക്ക് ഒമ്പത് മക്കളുണ്ട്. നാല് പേർ അനാഥാലയത്തിലാണ്. അഞ്ച് പേരാണ് കൂടെയുണ്ടായിരുന്നത്. ഇതിൽ ഒരു കുട്ടി ഉറുമ്പരിച്ച് മരിച്ചപ്പോൾ കലക്ടർ സ്ഥലത്തെത്തി വീടിനുള്ള സൗകര്യമൊരുക്കിയിരുന്നു. തുടർന്നാണ് ഒന്നര വയസുകാരിയെ കൊന്നത്. നസീമ ഇടയ്‌ക്ക് മാനസികാസ്വസ്ഥ്യം പ്രകടിപ്പിച്ചിരുന്നു. ഭർത്താവ് അഹമ്മദ് കൂലി പ്പണിക്കാരനാണ്.









0 comments