സംഘപരിവാര സമ്മേളനത്തിൽ കോൺഗ്രസ്‌ േനതാവ്‌ നടപടി ആവശ്യപ്പെട്ട്‌ ഡിസിസിക്ക്‌ കത്ത്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 02, 2018, 05:40 PM | 0 min read

രാജപുരം
ഹിന്ദു ഐക്യവേദി സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിച്ച കോണ്‍ഗ്രസ് നേതാവിന് എതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ജില്ലാ കമ്മിറ്റിക്ക് കത്ത് നല്‍കി. ഹിന്ദു ഐക്യവേദി സമ്മേളനത്തിന്റെ മുഖ്യപ്രചാരകനും സംഘാടകനുമായ കോണ്‍ഗ്രസ് പനത്തടി മണ്ഡലം കമ്മിറ്റി സെക്രട്ടറി കോളിച്ചാലിലെ എ കെ ദിവാകരന് എതിരെ നടപടി എടുക്കണമെന്നാണ്‌ ആവശ്യം. 
കഴിഞ്ഞ ദിവസം ആര്‍എസ്എസിന്റെ നേതൃത്വത്തില്‍ തട്ടുമ്മല്‍ സംഘടിപ്പിച്ച ഹിന്ദു ഐക്യവേദി സമ്മേളനത്തിലാണ്  മുഖ്യസംഘാടകനായി ദിവാകരന്‍ പങ്കെടുത്തത്.  കെ പി ശശികല പങ്കെടുത്ത പരിപാടിയില്‍ ദിവാകരന്‍ പങ്കെടുക്കുന്നത് സംബന്ധിച്ച് പത്രവാര്‍ത്തയായതോടെയാണ് കഴിഞ്ഞ ദിവസം ചേര്‍ന്ന് കോണ്‍ഗ്രസ് പനത്തടി മണ്ഡലം കമ്മിറ്റി  നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടത്. അതിന്റെ അടിസ്ഥാനത്തില്‍ പരിപാടിയില്‍ പങ്കെടുത്തതിന് ദിവകാരനോട് വിശദീകരണം ചേദിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് മണ്ഡലം പ്രസിഡന്റ്ും  ബ്ലോക്ക് പ്രസിഡന്റും ഡിസിസിക്ക് കത്ത് നല്‍കിയിട്ടുണ്ട്. രണ്ട് ദിവസത്തിനകം പനത്തടി മണ്ഡലം കമ്മിറ്റി വീണ്ടും വിളിച്ചുചേര്‍ത്തിട്ടുണ്ട്. ദിവകാരനെ പാര്‍ട്ടിയില്‍നിന്ന്‌  പുറത്താക്കണമെന്നാണ്‌  ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആവശ്യം. 


deshabhimani section

Related News

View More
0 comments
Sort by

Home