വലിയപാറ പള്ളത്തിന് വിദ്യാർഥികളുടെ സംരക്ഷണവലയം

നീലേശ്വരം
കരിന്തളം വലിയപാറ പള്ളത്തിനു സംരക്ഷണവലയം തീർത്ത് കുമ്പളപ്പള്ളിയിലെ കുട്ടികൾ. ജൈവസമ്പന്നമായ കരിന്തളം വലിയപാറ പള്ളം സ്വകാര്യ വ്യക്തികൾ കൈയേറുന്നതിനെതിരെ കുമ്പളപ്പള്ളി എസ്‌കെ ജിഎം എയുപി സ്കൂളിലെ കുട്ടികൾ സംരക്ഷണവലയം തീർത്തു. നാനൂറിലേറെ ചെറു സസ്യങ്ങളുടെയും വിവിധയിനം മീനുകളുടെയും അപൂർവയിനം തവളകളുടെയും നിരവധി ദേശാടന കിളികളുടെയും ആവാസ കേന്ദ്രമാണ് ഈ പള്ളം. പ്രകൃതിയുടെ ജീവനാഡിയായ പള്ളങ്ങൾ കീറി മുറിക്കാൻ അനുവദിക്കാതെ വരുംതലമുറയ്ക്കായ് കാത്തുസംരക്ഷിക്കുമെന്ന് കുട്ടികൾ പ്രതിജ്ഞചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് എ വിധുബാല ഉദ്‌ഘാടനംചെയ്തു. പിടിഎ പ്രസിഡന്റ് എം ചന്ദ്രൻ അധ്യക്ഷനായി. പ്രധാനാധ്യാപകൻ ജോളി ജോർജ്, എ ബേബി, കെ ഭാഗ്യേഷ്, സിന്ധു, ജെയ്‌സിക്കുട്ടി, പി ബിനു, ബൈജു, പി പവിത്രൻ, വി കെ ഗിരീഷ്, രാജ് മോഹനൻ, ഉഷാ രാജു , കെ രഞ്ചിമ, ശ്രീജ എന്നിവർ സംസാരിച്ചു.









0 comments