ആശുപത്രി ഉപകരണങ്ങൾ നന്നാക്കി വിദ്യാർഥികൾ

കാഞ്ഞങ്ങാട്
പടന്നക്കാട് ജില്ലാ ആയുർവേദ ആശുപത്രിക്ക് പുതുജീവന്‍ സമ്മാനിച്ച് കാഞ്ഞങ്ങാട് സ്വാമി നിത്യാനന്ദ പോളിടെക്‌നിക് വിദ്യാര്‍ഥികള്‍. ‘പുനര്‍ജനി' പദ്ധതിയിലൂടെ ആശുപത്രിയിലെ ഒഴിഞ്ഞമുറിയില്‍ തള്ളിയ ലക്ഷങ്ങളുടെ ഉപകരണങ്ങളാണ് എന്‍എസ്എസ് വിദ്യാര്‍ഥികള്‍ നവീകരിച്ചു നല്‍കിയത്. എല്ലാ ശനിയും ഞായറും വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍ ക്യാംപ് ചെയ്താണ് ഉപകരണങ്ങളുടെ അറ്റകുറ്റപ്പണി നടത്തിയിരുന്നത്. ഉപേക്ഷിച്ച ഇരുമ്പിന്റെയും മരത്തിന്റെയും കട്ടിലുകള്‍, സ്‌ട്രെച്ചറുകള്‍, സ്റ്റീല്‍ ബാത്തുകള്‍ എന്നിവയാണു വിദ്യാര്‍ഥികളുടെ കൈകളിലൂടെ പുത്തനായത്. ഏകദേശം 30 ലക്ഷം രൂപയുടെ സാധനങ്ങള്‍ വിദ്യാര്‍ഥികള്‍ നവീകരിച്ച് ആശുപത്രിക്കു നല്‍കി. 40 വളണ്ടിയർമാർ ക്യാംപില്‍ പങ്കെടുത്തു. എന്‍എസ്എസ് പ്രോഗ്രാം ഓഫിസര്‍ പ്രദീപ്, ഡോ. വിനയകൃഷ്ണന്‍, ഡോ. ഇന്ദു ദീലിപ്, ഡോ. കിഷോര്‍ലാല്‍, ഡോ. റഹ്മത്തുല്ല, ഡോ. സീത ചന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്‍കി.









0 comments