ഓരോ മിടിപ്പിലും ചീമേനി സ്മരണ

ചീമേനി
രക്തസാക്ഷികളുടെ ചുടുരക്തം വീണ് കുതിർന്ന മണ്ണിൽ ആയിരങ്ങളെ സാക്ഷിയാക്കി ചീമേനി രക്തസാക്ഷികളുടെ സ്‌മരണയ്‌ക്കായി നിർമിച്ച സ്മാരക മന്ദിരം മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു. തുടർന്ന് ചീമേനി രക്തസാക്ഷി നഗറിൽ ചേർന്ന പൊതുസമ്മേളനം മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്‌ണൻ അധ്യക്ഷനായി.
രക്തസാക്ഷി സ്‌മാരകഹാൾ സംസ്ഥാന കമ്മിറ്റി അംഗം കെ പി സതീഷ് ചന്ദ്രനും ലൈബ്രറി സംസ്ഥാന കമ്മിറ്റി അംഗം സി എച്ച് കുഞ്ഞമ്പു എംഎൽഎയും ഉദ്‌ഘാടനം ചെയ്തു. സ്‌മാരക ഹാളിലെ ഫോട്ടോ ജില്ലാ സെക്രട്ടറിയറ്റ് അംഗം എം രാജഗോപാലൻ എംഎൽഎ അനാഛാദനം ചെയ്തു.
രക്തസാക്ഷികളായ കെ വി കുഞ്ഞിക്കണ്ണന്റെ ഭാര്യ കെ വി കാർത്യായനി, എം കോരന്റെ ഭാര്യ ടി വി നന്ദിനി, സി കോരന്റെ ഭാര്യ നാരായണി, അലവളപ്പിൽ അമ്പുവിന്റെ ഭാര്യ എം പൂമണി, ചീമേനിയിൽ കോൺഗ്രസ് അക്രമത്തിൽ ഗുരുതര പരിക്കേറ്റ എം ബാലകൃഷ്‌ണൻ, സി കെ ബാബു, കൊടക്കാരന്റെ കുമാരൻ, പി ജാനകി, സി കെ ഭാർഗവി, എ വി ഭാരതി, എം കെ യശോദ, സി വത്സല, സി തമ്പായി എന്നിവരെ മുഖ്യമന്ത്രി ആദരിച്ചു.
കെട്ടിടത്തിന്റെ കോൺട്രാക്ടർ എം വി കോരൻ, എൻജിനീയർ ടി കമലാക്ഷൻ, ശിൽപ്പി പി പി രാമചന്ദ്രൻ, ചീമേനി സംഭവം ക്യാമറയിൽ പകർത്തിയ ഭരതൻ എന്നിവർക്കും ഉപഹാരം നൽകി.
മുഖ്യമന്ത്രിക്ക് ചീമേനി ലോക്കൽ സെക്രട്ടറി എം കെ നളിനാക്ഷൻ സ്‌നേഹോപഹാരം കൈമാറി. ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ സാബു അബ്രഹാം, വി കെ രാജൻ, വി വി രമേശൻ, ജില്ലാ കമ്മിറ്റിയംഗം കെ സുധാകരൻ, ഏരിയാ സെക്രട്ടറിമാരായ മാധവൻ മണിയറ, പി കുഞ്ഞിക്കണ്ണൻ, നിർമാണ കമ്മിറ്റി കൺവീനർ കയനി കുഞ്ഞിക്കണ്ണൻ എന്നിവർ സംസാരിച്ചു. നിർമാണ കമ്മിറ്റി ചെയർമാൻ പി ജനാർദനൻ സ്വാഗതം പറഞ്ഞു.









0 comments