കാറ്റാടി എ കെ ജി മന്ദിരം തുറന്നു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 15, 2024, 11:39 PM | 0 min read

കാഞ്ഞങ്ങാട്

സിപിഐ എം കാറ്റാടി ഫസ്റ്റ്, സെക്കൻഡ് ബ്രാഞ്ചുകൾക്കും ജനശക്തി കലാവേദിക്കും ഗ്രന്ഥാലയത്തിനുംവേണ്ടി  പണിത  എ കെ ജി മന്ദിരം മുഖ്യമന്ത്രി പിണറായി വിജയൻ നാടിന്‌ സമർപ്പിച്ചു. സിപിഐ എം  ഏരിയ സെക്രട്ടറി അഡ്വ. കെ രാജ്മോഹൻ അധ്യക്ഷനായി. എം പൊക്ലൻ പതാകഉയർത്തി. ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്‌ണൻ എ കെ ജി ഉൾപ്പടെയുള്ള നേതാക്കളുടെ ഫോട്ടോ അനാഛാദനംചെയ്‌തു. 
സംസ്ഥാന കമ്മിറ്റിയംഗങ്ങളായ കെ പി സതീഷ്‌ചന്ദ്രൻ, സി എച്ച്‌ കുഞ്ഞമ്പു എംഎൽഎ, ജില്ലാ സെക്രട്ടറിയറ്റംഗം വി വി രമേശൻ, ജില്ലാ കമ്മിറ്റിയംഗങ്ങളായ അഡ്വ. പി അപ്പുക്കുട്ടൻ, പി കെ നിഷാന്ത്‌, കെ കുഞ്ഞിരാമൻ, നഗരസഭാ ചെയർപേഴ്‌സൺ കെ വി സുജാത, പഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി ശോഭ, കെ ഗംഗാധരൻ, സന്തോഷ്‌ കാറ്റാടി, വിപിൻ കാറ്റാടി, എസ്‌ കെ സുർജിത്ത്‌, സുഭാഷ്‌ കാറ്റാടി, പൂമണി ശ്രീധരൻ, കെ കുഞ്ഞികൃഷ്‌ണൻ, മനോഹരൻ കാറ്റാടി എന്നിവർ സംസാരിച്ചു. 
ബാലസംഘം പ്രവർത്തകൻ അസ്മിദ്‌ വരച്ച മുഖ്യമന്ത്രിയുടെ ചിത്രം അദ്ദേഹത്തിന്‌ സമ്മാനിച്ചു. കാറ്റാടി കുമാരൻ സ്വാഗതവും സി എച്ച്‌ ബാബു നന്ദിയും പറഞ്ഞു. തുടർന്ന്  ഗസൽ ഗായകൻ അലോഷിയുടെ ഗസൽ അരങ്ങേറി.


deshabhimani section

Related News

0 comments
Sort by

Home