"കടലോളം' തീരസംഗമം നാളെ 
മുതൽ വലിയപറമ്പിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 11, 2024, 10:51 PM | 0 min read

 തൃക്കരിപ്പൂർ

 ജില്ലാ കുടുംബശ്രീ മിഷന്‍  തീരദേശ അയല്‍ക്കൂട്ടങ്ങളിലെ സമഗ്ര വികസനം ലക്ഷ്യമിട്ട് തീരസംഗമം സംഘടിപ്പിക്കുന്നു. തീരദേശ മേഖലയിലെ അയല്‍ക്കൂട്ടങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും നിര്‍ദ്ദേശം അവതരിപ്പിക്കുന്നതിനും വേദി ഒരുക്കുകയാണ്‌  സംഗമം ലക്ഷ്യം. 13 മുതൽ 15 വരെ വലിയപറമ്പ കോര്‍ണിഷ് ബീച്ചിലാണ് സംഗമം.  11 തീരദേശ പഞ്ചായത്തുകളില്‍ നിന്നായി 2000  കുടുംബശ്രീ അംഗങ്ങള്‍ പങ്കെടുക്കും. 13ന് രാവിലെ 10ന് വലിയപറമ്പ് പാലം പരിസരത്തുനിന്നും ഘോഷയാത്ര തുടങ്ങും. സംഗമം എം രാജഗോപാലന്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി ബേബി ഹോംസ്റ്റേ സംരംഭം ഉദ്ഘാടനംചെയ്യും. പകൽ രണ്ടിന് കുടുംബശ്രീ സെമിനാര്‍. തുടര്‍ന്ന് ലഹരിമുക്ത ക്ലാസ്, സിനിമാപ്രദര്‍ശനം,  കലാസന്ധ്യ എന്നിവയുണ്ടാവും. 14ന് രാവിലെ 10ന് സര്‍ഗമാല സിനിമാതാരം പി പി കുഞ്ഞികൃഷ്ണന്‍ ഉദ്ഘാടനംചെയ്യും.   
ഫിഷറീസ്, ഡിസാസ്റ്റര്‍ സെമിനാര്‍,  സ്‌പെഷ്യല്‍ പ്രോഗ്രാം, രംഗശ്രീ ഔട്ട്‌ഡോര്‍ സ്‌കിറ്റ്', കലാസന്ധ്യ എന്നിവയും അരങ്ങേറും. 15ന് രാവിലെ 10ന് ആദരം, ബാലസഭ, വയോജന സംഗമം എന്നിവ നടക്കും. നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  മാധവന്‍ മണിയറ  ഉദ്ഘാടനം ചെയ്യും. സിനിമ –- സീരിയല്‍ താരം ഉണ്ണി രാജ് ചെറുവത്തൂര്‍ പങ്കെടുക്കും. 
വാര്‍ത്താസമ്മേളനത്തില്‍ കുടുംബശ്രീ ജില്ലാ മിഷന്‍ കോഡിനേറ്റര്‍ ടി ടി സുരേന്ദ്രന്‍, സംഘാക സമിതി ചെയർമാൻ വി വി സജീവൻ, ഡി ഹരിദാസ്, ഖാദർ പാണ്ട്യാല,  ക്രിപ്ന,  ഇ കെ ബിന്ദു,  രത്‌നേഷ് എന്നിവർ പങ്കെടുത്തു. 


deshabhimani section

Related News

View More
0 comments
Sort by

Home